ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ട്വ​ന്‍റി20 ; സ​ഞ്ജു സാം​സ​ൺ ടീ​മി​ൽ

മും​ബൈ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ട്വ​ന്‍റി20 ടീ​മി​ൽ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണും ഇ​ടം​നേ​ടി. ഓ​ൾ​റൗ​ണ്ട​ർ ഹാ​ർ​ദി​ക് പ​ണ്ഡ്യ​യാ​ണ് ക്യാ​പ്റ്റ​ൻ. കെ.​എ​ൽ. രാ​ഹു​ൽ, രോ​ഹി​ത് ശ​ർ​മ, വി​രാ​ട് കോ​ഹ്‌​ലി തു​ട​ങ്ങി​യ മു​തി​ർ​ന്ന താ​ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ഏ​ക​ദി​ന ടീ​മി​നെ രോ​ഹി​ത് ശ​ർ​മ ത​ന്നെ ന​യി​ക്കും. ജ​നു​വ​രി മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ട്വ​ന്‍റി20 ടൂ​ർ​ണ​മെ​ന്‍റി​ൽ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളാ​ണു​ള്ള​ത്. ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ൾ ജ​നു​വ​രി 10 ന് ​ആ​രം​ഭി​ക്കും. ഏ​ക​ദി​ന​ത്തി​ൽ സ​ഞ്ജു​വി​ന് ഇ​ടം ന​ൽ​കി​യി​ട്ടി​ല്ല.

വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ ഋ​ഷ​ഭ് പ​ന്തി​നെ ട്വ​ന്‍റി20​യി​ൽ​നി​ന്നും ഏ​ക​ദി​ന​ത്തി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി​യ​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. ട്വ​ന്‍റി20​യി​ൽ ഇ​ഷാ​ൻ കി​ഷ​ൻ വി​ക്ക​റ്റ് കീ​പ്പ​റാ​കു​മ്പോ​ൾ ഏ​ക​ദി​ന​ത്തി​ൽ കെ.​എ​ൽ. രാ​ഹു​ലി​നെ​യും ഇ​ഷാ​നെ​യും വി​ക്ക​റ്റ് കീ​പ്പ​ർ​മാ​രാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ട്വ​ന്‍റി20 ടീം: ​ഹാ​ർ​ദി​ക് പാ​ണ്ഡ്യ (ക്യാ​പ്റ്റ​ൻ), ഇ​ഷാ​ൻ കി​ഷ​ൻ (വി​ക്ക​റ്റ് കീ​പ്പ​ർ), ഋ​തു​രാ​ജ് ഗെ​യ്‌​ക്‌​വാ​ദ്, ശു​ഭ്മാ​ൻ ഗി​ൽ, സൂ​ര്യ​കു​മാ​ർ യാ​ദ​വ്, ദീ​പ​ക് ഹൂ​ഡ, രാ​ഹു​ൽ ത്രി​പാ​ഠി, സ​ഞ്ജു സാം​സ​ൺ, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, യു​സ്‌​വേ​ന്ദ്ര ചാ​ഹ​ൽ, അ​ക്സ​ർ പ​ട്ടേ​ൽ, അ​ർ​ഷ്ദീ​പ് സിം​ഗ്, ഹ​ർ​ഷ​ൽ പ​ട്ടേ​ൽ, ഉ​മ്രാ​ൻ മാ​ലി​ക് , ശി​വം മാ​വി, മു​കേ​ഷ് കു​മാ​ർ.

ഏ​ക​ദി​ന ടീം: ​രോ​ഹി​ത് ശ​ർ​മ (ക്യാ​പ്റ്റ​ൻ), ശു​ഭ്മാ​ൻ ഗി​ൽ, വി​രാ​ട് കോ​ഹ്‌​ലി, സൂ​ര്യ​കു​മാ​ർ യാ​ദ​വ്, ശ്രേ​യ​സ് അ​യ്യ​ർ, കെ.​എ​ൽ. രാ​ഹു​ൽ (വി​ക്ക​റ്റ് കീ​പ്പ​ർ), ഇ​ഷാ​ൻ കി​ഷ​ൻ (വി​ക്ക​റ്റ് കീ​പ്പ​ർ), ഹാ​ർ​ദി​ക് പാ​ണ്ഡ്യ, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, യു​സ്‌​വേ​ന്ദ്ര ചാ​ഹ​ൽ, കു​ൽ​ദീ​പ് യാ​ദ​വ്, അ​ക്സ​ർ പ​ട്ടേ​ൽ, മു​ഹ​മ്മ​ദ് ഷ​മി, മൊ​ഹ​മ്മ​ദ് സി​റാ​ജ്, ഉ​മ്രാ​ൻ മാ​ലി​ക്, അ​ർ​ഷ്ദീ​പ് സിം​ഗ്.

Related posts

Leave a Comment