48 മ​ണി​ക്കൂ​ർ നീണ്ട ച​ർ​ച്ച! ശിവസേന-എൻസിപി-കോൺഗ്രസ് സർക്കാർ ഉടൻ? കലിപ്പ് തീര്‍ക്കാന്‍ ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് ബിജെപി റെയ്ഡ് തുടങ്ങി

നിയാസ് മുസ്തഫ

മ​ഹാ​രാ​ഷ്‌‌​ട്ര​യി​ൽ ശി​വ​സേ​ന-​എ​ൻ​സി​പി-​കോ​ൺ​ഗ്ര​സ് സ​ഖ്യ സ​ർ​ക്കാ​ർ ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​കും. പൊ​തു മി​നി​മം പ​രി​പാ​ടി സം​ബ​ന്ധി​ച്ച് മൂ​വ​ർ​ക്കു​മി​ട​യി​ൽ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. പൊ​തു​മി​നി​മം പ​രി​പാ​ടി​യു​ടെ ക​ര​ട് ഉ​ദ്ധ​വ് താ​ക്ക​റെ, ശ​ര​ത് പ​വാ​ർ, സോ​ണി​യ ഗാ​ന്ധി എ​ന്നി​വ​ർ​ക്കു കൈ​മാ​റി. മൂ​ന്നു പാ​ർ​ട്ടി​ക​ളി​ലേ​യും മു​തി​ർ​ന്ന നേ​താ​ക്ക​ൾ 48 മ​ണി​ക്കൂ​ർ ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാണ് പൊ​തു​മി​നി​മം പ​രി​പാ​ടി​യു​ടെ ക​ര​ട് രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യ​ത്.

ക​ർ​ഷ​ക ലോ​ണ്‍ എ​ഴു​തി​ത്ത​ള്ള​ൽ, വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി, താ​ങ്ങു​വി​ല ഉ​യ​ർ​ത്ത​ൽ, തൊ​ഴി​ലി​ല്ലാ​യ്മ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് പൊ​തു​മി​നി​മം പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നാ​ണു സൂ​ച​ന. ന​വം​ബ​ർ 19ന് ​പൊ​തു​മി​നി​മം പ​രി​പാ​ടി​യി​ൽ പൂ​ർ​ണ രൂ​പ​മാ​കും. വിവാദ വിഷയങ്ങളിൽ ശിവസേന ഇനി നിലപാട് മയപ്പെടുത്താനും ധാരണയായിട്ടുണ്ട്.

മു​ഖ്യ​മ​ന്ത്രി സ്ഥാ​നം അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്ക് ശി​വ​സേ​ന​യ്ക്കു ന​ൽ​ക​ണോ, അ​തോ എ​ൻ​സി​പി​യു​മാ​യി പ​ങ്കി​ട​ണോ, അ​തോ ശി​വ​സേ​ന​യും എ​ൻ​സി​പി​യും കോ​ൺ​ഗ്ര​സും മു​ഖ്യ​മ​ന്ത്രി പ​ദം പ​ങ്കി​ട​ണോ എ​ന്ന​തു സം​ബ​ന്ധി​ച്ചും ച​ർ​ച്ച​ക​ൾ തു​ട​രു​ക​യാ​ണ്. ശി​വ​സേ​ന​യും എ​ൻ​സി​പി​യും മു​ഖ്യ​മ​ന്ത്രി സ്ഥാ​നം പ​ങ്കി​ടാ​നാ​ണ് സാ​ധ്യ​ത കൂ​ടു​ത​ൽ. അ​ങ്ങ​നെ​യെ​ങ്കി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി പ​ദം കോ​ൺ​ഗ്ര​സി​നു ന​ൽ​കും.അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്ക് മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ശി​വ​സേ​ന​യ്ക്കു ന​ൽ​കാ​നാ​ണ് നീ​ക്ക​മെ​ങ്കി​ൽ ര​ണ്ട് ഉ​പ​മു​ഖ്യ​മ​ന്തി​ര​മാ​ർ വ​രും. അ​ത് എ​ൻ​സി​പി​ക്കും കോ​ൺ​ഗ്ര​സി​നും തു​ല്യ​മാ​യി വീ​തി​ക്കും.

മ​ന്ത്രി​മാ​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ചും ച​ർ​ച്ച​ക​ൾ തു​ട​രു​ക​യാ​ണ്. മന്ത്രിമാരുടെ എണ്ണത്തിൽ ആദ്യ ധാരണയായിട്ടുണ്ട്. ബോ​ർ​ഡ്, കോ​ർ​പ്പ​റേ​ഷ​ൻ സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള നി​യ​മ​ന​ങ്ങ​ൾ തു​ല്യ​മാ​യി വീ​തി​ച്ചേ​ക്കാ​നാ​ണ് ഏ​ക​ദേ​ശ ധാ​ര​ണ.
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ഖ്യ​മാ​യി മ​ത്സ​രി​ച്ച ബി​ജെ​പി​യും ശി​വ​സേ​ന​യും മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ ചൊ​ല്ലി​യാ​ണ് വേ​ർ​പി​രി​ഞ്ഞ​ത്. മു​ഖ്യ​മ​ന്ത്രി പ​ദം പ​ങ്കി​ട​ണ​മെ​ന്ന ശി​വ​സേ​ന​യു​ടെ ആ​വ​ശ്യം ബി​ജെ​പി മു​ഖ​വി​ല​യ്ക്കെ​ടു​ക്കാ​തെ വ​ന്ന​തോ​ടെ സ​ഖ്യം ത​ക​രു​ക​യാ​യി​രു​ന്നു.

ഏ​റ്റ​വും വ​ലി​യ ക​ക്ഷി​യാ​യ ബി​ജെ​പി​യേ​യാ​ണ് സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ ഗ​വ​ർ​ണ​ർ ഭ​ഗ​ത് സിം​ഗ് കോ​ഷാ​രി ആ​ദ്യം ക്ഷ​ണി​ച്ച​ത്. സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ൽ​നി​ന്ന് ബി​ജെ​പി പി​ൻ​മാ​റി. പി​ന്നീ​ട് ശി​വ​സേ​ന​യെ ക്ഷ​ണി​ച്ചു. അ​നു​വ​ദി​ച്ച സ​മ​യ​ത്തി​ൽ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​നുള്ള പി​ന്തു​ണ തെ​ളി​യി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന ശി​വ​സേ​ന കൂ​ടു​ത​ൽ സ​മ​യം ചോ​ദി​ച്ചെ​ങ്കി​ലും അ​ത് പ​രി​ഗ​ണി​ക്കാ​തെ എ​ൻ​സി​പി​യെ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ ഗ​വ​ർ​ണ​ർ ക്ഷ​ണി​ച്ചു.

സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ എ​ൻ​സി​പി​ക്ക് അ​നു​വ​ദി​ച്ച സ​മ​യം തീ​രു​ന്ന​തി​നു മു​ന്പേ രാ​ഷ്ട്ര​പ​തി ഭ​ര​ണ​ത്തി​ന് ഗ​വ​ർ​ണ​ർ ശി​പാ​ർ​ശ ചെ​യ്യുകയും ചെയ്തു. നി​ല​വി​ൽ രാ​ഷ്ട്ര​പ​തി ഭ​ര​ണ​ത്തി​ലാ​ണ് സം​സ്ഥാ​നം. സ​ർ​ക്കാ​രു​ണ്ടാ​ക്കാ​നു​ള്ള അ​ന്തി​മ തീ​രു​മാ​ന​മാ​യ ശേ​ഷം ശി​വ​സേ​ന-​എ​ൻ​സി​പി-​കോ​ൺ​ഗ്ര​സ് സ​ഖ്യം ഗ​വ​ർ​ണ​റെ ക​ണ്ട് സ​ർ​ക്കാ​രു​ണ്ടാ​ക്കാ​നു​ള്ള പി​ന്തു​ണ തെ​ളി​യി​ക്കും.

അ​തേ​സ​മ​യം, ബി​ജെ​പി​യു​ടെ കു​തി​ര​ക​ച്ച​വ​ടം ഭ​യ​പ്പെ​ട്ട് ഹോ​ട്ട​ലി​ൽ താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന ശി​വ​സേ​ന എം​എ​ൽ​എ​മാ​ർ അ​സ്വ​സ്ഥ​രാ​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. എ​ന്നാ​ൽ, ക​ര​യ്ക്കു​നി​ന്ന് ക​ളി കാ​ണാ​നാ​ണ് ബി​ജെ​പി​യു​ടെ തീ​രു​മാ​നം. അ​നു​കൂ​ല​മാ​യ ക​ളം വ​രു​ന്ന​തു​വ​രെ നി​ശ​ബ്ദ​മാ​യി വീ​ക്ഷി​ക്കു​ക​യാ​ണ് ബി​ജെ​പി ഇ​പ്പോ​ൾ.

അ​തേ​സ​മ​യം, സ​ഖ്യം ത​ക​ർ​ന്ന​തി​ന്‍റെ ക​ലി​പ്പ് ആ​ദാ​യ​നി​കു​തി വ​കു​പ്പി​നെ ഉ​പ​യോ​ഗി​ച്ച് ബി​ജെ​പി കാ​ട്ടി​ത്തു​ട​ങ്ങി​യ​താ​യി ശി​വ​സേ​ന ആ​രോ​പി​ക്കു​ന്നു​ണ്ട്. ശി​വ​സേ​ന​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ബൃ​ഹ​ൻ മും​ബൈ മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ന്‍റെ ക​രാ​റു​ക​ൾ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള ആ​ളു​ക​ളെ ലാ​ക്കാ​ക്കി ആ​ദാ​യ നി​കു​തി വ​കു​പ്പ് അവരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെ​യ്ഡു​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

30 കേ​ന്ദ്ര​ങ്ങ​ളി​ൽ റെ​യ്ഡ് ന​ട​ന്ന​താ​യാ​ണ് വി​വ​രം. 735 കോ​ടി രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. വ​ൻ​തോ​തി​ലു​ള്ള നി​കു​തി വെ​ട്ടി​പ്പും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലും ന​ട​ന്നി​ട്ടു​ള്ള​താ​യി റെ​യ്ഡു​ക​ളി​ൽ വെ​ളി​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

Related posts