നടുറോഡിൽ ബസ് കുറുകെയിട്ട് കയ്യാങ്കളി; ജീവനക്കാർക്കെതിരേ നടപടി സ്വീകരിക്കുമെന്ന്   മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്

അ​തി​ര​ന്പു​ഴ: സ്വ​കാ​ര്യ ബ​സ് റോ​ഡി​നു കു​റു​കെ​യി​ട്ടു ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തു​ക​യും സം​ഘ​ർ​ഷ​മു​ണ്ടാ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ബ​സ് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഏ​റ്റു​മാ​നൂ​ർ- അ​തി​ര​ന്പു​ഴ റോ​ഡി​ൽ യൂ​ണി​വേ​ഴ്സി​റ്റി​ക്കു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

കോ​ട്ട​യം – എ​റ​ണാ​കു​ളം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ആ​വേ മ​രി​യ ബ​സാ​ണ് റോ​ഡി​നു കു​റു​കെ​യി​ട്ടു കോ​ട്ട​യം – പാ​ലാ റോ​ഡി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന എ​വി​എം ബ​സി​നെ ത​ട​ഞ്ഞ് നി​ർ​ത്തി​യ​ത്. ആ​വേ മ​രി​യ ബ​സ് എ​വി​എം ബ​സി​നെ മ​റി​ക്ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ ഉ​ര​സി​യ​താ​ണ് കാ​ര​ണം. ഇ​തോ​ടെ ബ​സ് റോ​ഡി​ന് കു​റു​കെ നി​ർ​ത്തി​യി​ട്ട് 10 മി​നി​റ്റോ​ളം ബ​സ് ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ വാ​ക്കേ​റ്റ​വും അ​സ​ഭ്യ​വ​ർ​ഷ​വു​മു​ണ്ടാ​യി.

മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ രാ​ത്രി​യി​ൽ ട്രി​പ്പ് അ​വ​സാ​നി​പ്പി​ച്ചു കോ​ട്ട​യം നാ​ഗ​ന്പ​ടം സ്റ്റാ​ൻ​ഡി​ൽ പാ​ർ​ക്കു ചെ​യ്തി​രു​ന്ന ആ​വേ മ​രി​യ ബ​സ് അ​ധി​കൃ​ത​ർ എ​ത്തി പ​രി​ശോ​ധി​ച്ചു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ ടോ​ജോ എം. ​തോ​മ​സ് പ​റ​ഞ്ഞു.

ബ​സ് ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യ​തോ​ടെ അ​തി​ര​ന്പു​ഴ റോ​ഡി​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യി. ഇ​തി​നി​ടി​യി​ൽ ഒ​രു ബ​സി​ലെ യാ​ത്ര​ക്കാ​ര​ൻ സം​ഭ​വ​ത്തി​ൽ വി​ഡി​യോ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി സോ​ഷ്യ​ൽ മി​ഡി​യാ​യി​ൽ പ​ങ്കു​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ വി​ഡി​യോ വൈ​റ​ലാ​യി.

Related posts