ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; മൂ​ന്നാം​ഘ​ട്ട പോ​ളിം​ഗ് തു​ട​ങ്ങി; പ്ര​ധാ​ന​മ​ന്ത്രി അ​ഹ​മ്മ​ദാ​ബാ​ദി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഏ​ഴു​ഘ​ട്ട​മാ​യി ന​ട​ക്കു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മൂ​ന്നാം​ഘ​ട്ട പോ​ളിം​ഗ് തു​ട​ങ്ങി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ത​ട്ട​ക​മാ​യ ഗു​ജ​റാ​ത്തി​ലെ 25 സീ​റ്റി​ൽ ഉ​ൾ​പ്പെ​ടെ 93 മ​ണ്ഡ​ല​ങ്ങ​ളാ​ലാ​ണ് ഇ​ന്നു വി​ധി​യെ​ഴു​ത്ത്. പ്ര​ധാ​ന​മ​ന്ത്രി അ​ഹ​മ്മ​ദാ​ബാ​ദി​ലെ നി​ഷാ​ൻ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

എ​ല്ലാ വോ​ട്ട​ർ​മാ​രും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നു ന​രേ​ന്ദ്ര​മോ​ദി ആ​ഹ്വാ​നം ചെ​യ്തു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വ​രാ​ണ​സി​യി​ലാ​ണു ന​രേ​ന്ദ്ര​മോ​ദി മ​ത്സ​രി​ക്കു​ന്ന​ത്. അ​വ​സാ​ന​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന ജൂ​ൺ ഒ​ന്നി​നാ​ണു വ​രാ​ണ​സി​യി​ലെ വോ​ട്ടെ​ടു​പ്പ്.

ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​മ​ധ്യ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ, കേ​ന്ദ്ര​മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ, എ​ൻ​സി​പി (ശ​ര​ദ്ച​ന്ദ്ര പ​വാ​ർ) നേ​താ​വ് സു​പ്രി​യ സു​ലെ, സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വ് ഡിം​പി​ൾ യാ​ദ​വ് എ​ന്നി​വ​രു​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​മു​ഖ​ർ മൂ​ന്നാം ഘ​ട്ട​ത്തി​ൽ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. 93 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 17 കോ​ടി​യി​ല​ധി​കം വോ​ട്ട​ർ​മാ​ർ ത​ങ്ങ​ളു​ടെ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കും.

മൂ​ന്നാം ഘ​ട്ട​ത്തി​ൽ 94 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. ബി​ജെ​പി സ്ഥാ​നാ​ർ​ഥി മു​കേ​ഷ് ദ​ലാ​ൽ എ​തി​രി​ല്ലാ​തെ വി​ജ​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്ത് ലോ​ക്‌​സ​ഭാ സീ​റ്റി​ൽ വോ​ട്ടെ​ടു​പ്പി​ല്ല. ജ​മ്മു കാ​ഷ്മീ​രി​ലെ അ​ന​ന്ത്നാ​ഗ്-​ര​ജൗ​രി സീ​റ്റി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് മേ​യ് 25 ലേ​ക്ക് മാ​റ്റി​വ​ച്ചു. ലോ​ജി​സ്റ്റി​ക്, ക​മ്യൂ​ണി​ക്കേ​ഷ​ൻ, ക​ണ​ക്റ്റി​വി​റ്റി​യു​ടെ സ്വാ​ഭാ​വി​ക ത​ട​സം എ​ന്നി​വ പ്ര​ചാ​ര​ണ​ത്തി​ന് ത​ട​സ​മാ​യി മാ​റു​ന്നു​വെ​ന്ന വാ​ദം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​വി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​യ​ത്.

ഏ​പ്രി​ൽ 26ന് ​ര​ണ്ടാം ഘ​ട്ട​ത്തി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കേ​ണ്ടി​യി​രു​ന്ന മ​ധ്യ​പ്ര​ദേ​ശി​ലെ ബെ​തു​ൽ ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ലും ഇ​ന്നു വോ​ട്ടെ​ടു​പ്പ് ന​ട​ക്കും. ബ​ഹു​ജ​ൻ സ​മാ​ജ് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി അ​ശോ​ക് ഭ​ല​വി​യു​ടെ മ​ര​ണ​ത്തെ​ത്തെ​ട​ർ​ന്നാ​ണ് അ​വി​ടെ വോ​ട്ടെ​ടു​പ്പ് മാ​റ്റി​വ​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ നാ​ലാം ഘ​ട്ടം മേ​യ് 13ന് ​ന​ട​ക്കും. വോ​ട്ടെ​ണ്ണ​ൽ ജൂ​ൺ നാ​ലി​നാ​ണ്.

Related posts

Leave a Comment