ന്യൂഡൽഹി: അനധികൃത കുടിയേറ്റത്തിന് അമേരിക്ക തിരിച്ചയച്ചവരിൽ 11 ഇന്ത്യക്കാർക്ക് ഇഡി നോട്ടീസ് അയച്ചു. ജലന്ധർ ഓഫീസിൽ ചോദ്യംചെയ്യലിനു ഹാജരാകാനാണു നിർദേശം.
അമേരിക്കയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരം ഏറ്റെടുത്തതിനു പിന്നാലെയാണ് കുടിയേറ്റ നിയമങ്ങൾ കർശനമാക്കിയത്. ഇതിന്റെ ഭാഗമായി അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ അടക്കം ട്രംപ് നാടുകടത്തിയിരുന്നു. യുഎസ് എയർഫോഴ്സിന്റെ വിമാനത്തിൽ ഇന്ത്യക്കാരെ ചങ്ങലക്കിട്ട് നാടുകടത്തിയതു വലിയ പ്രതിഷേധങ്ങൾക്ക് ഇടവച്ചിരുന്നു.