ചോ​ക്ലേ​റ്റ് തി​ന്ന് കൊ​ഴു​ത്തു​രു​ണ്ട പു​ഴു​ക്ക​ൾ… മി​ൽ​മ​യു​ടെ ഡാ​ർ​ക്ക് ചോ​ക്ലേ​റ്റ് ക​വ​റി​നു​ള്ളി​ൽ നി​റ​യെ പു​ഴു​ക്ക​ൾ; പ​രാ​തി​യു​മാ​യി യു​വാ​വ്

കോ​ഴി​ക്കോ​ട്: കണികണ്ടുണരുന്ന മിൽമയുടെ ചോക്ലേറ്റ് കവർ പൊട്ടിച്ച യുവാവ് ഞെട്ടി. ഡാ​ർ​ക്ക് ചോ​ക്ലേ​റ്റി​ലിരുന്ന് നുരച്ചിറങ്ങിയത് എണ്ണി യൽ തീരാത്തത്ര പു​ഴു​. കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി സ്വ​ദേ​ശി​യാ​ണ് പ​രാ​തി​യു​മാ​യി എ​ത്തി​യ​ത്. താ​മ​ര​ശേ​രി ബ​സ്റ്റാ​ന്‍റി​നു സ​മീ​പ​ത്തെ ബേ​ക്ക​റി​യി​ൽ​നി​ന്നാ​ണ് ഇ​യാ​ൾ ചോ​ക്ലേ​റ്റ് വാ​ങ്ങി​യ​ത്.

ചോ​ക്ലേ​റ്റ് വാ​ങ്ങി ക​വ​ര്‍ പൊ​ളി​ച്ച് അ​ക​ത്തെ അ​ലൂ​മി​നി​യം ഫോ​യി​ല്‍ ക​വ​റും പൊ​ളി​ച്ച​പ്പോ​ഴാ​ണ് നി​റ​യെ പു​ഴു​ക്ക​ളെ ക​ണ്ട​ത്. പാ​ക്കിം​ഗ് ഡേ​റ്റ് 2023 ഒ​ക്ടോ​ബ​ര്‍ 16 നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

2024 ഒ​ക്ടോ​ബ​ര്‍ 15 വ​രെ​യാ​ണ് എ​ക്‌​സ്പ​യ​റി ഡേ​റ്റ്. പ​രാ​തി​യെ​തു​ട​ർ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. അ​ധി​കൃ​ത​ർ ക​ട​യി​ലെ​ത്തി സാ​പി​ൾ ശേ​രി​ച്ചു. മി​ഠാ​യി​യു​ടെ സ്റ്റോ​ക്ക് പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment