പാ​ൽ​വി​ല; ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​ക​ര​മാ​യ  തീ​രു​മാ​നം ഉ​ട​നെന്നു മ​ന്ത്രി കെ.​രാ​ജു

തൃ​ശൂ​ർ: പാ​ൽ​വി​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​ക​ര​മാ​യ തീ​രു​മാ​നം ഉ​ട​നെ​ടു​ക്കു​മെ​ന്നു മ​ന്ത്രി കെ. ​രാ​ജു. മി​ൽ​മ​യു​ടെ ന​വീ​ക​രി​ച്ച ഡ​യ​റി​യു​ടെ ഉ​ദ്ഘാ​ട​നം രാ​മ​വ​ർമപു​രം ഡെയ​റി കോ​ന്പൗ​ണ്ടി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ള​യ​ന​ഷ്ട​ങ്ങ​ളും കാ​ലി​ത്തീ​റ്റ വി​ല​വ​ർ​ധ​ന​വും ക​ണ​ക്കി​ലെ​ടു​ത്ത് ശാ​സ്ത്രീ​യ​മാ​യ വ​കു​പ്പു​ത​ല അ​പ​ഗ്ര​ഥ​ന​ത്തി​നുശേഷം തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തെ ക്ഷീ​ര​വ്യ​വ​സാ​യ​ത്തെ ത​ക​ർ​ക്കു​ന്ന ആ​ർ​സി​ഇ​പി ക​രാ​റി​നെ ശ​ക്ത​മാ​യി ചെ​റു​ക്ക​ണ​മെ​ന്ന് അ​ധ്യ​ക്ഷ​ത വഹിച്ച മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. ഏ​ഴു കോ​ടി 31 ല​ക്ഷം രൂ​പ ചെല​വ​ഴി​ച്ചാ​ണ് തൃ​ശൂ​ർ ഡെ​യ​റി ന​വീ​ക​രി​ച്ച​ത്. പു​തി​യ പാ​സ്ചു​റൈ​സേ​ഷ​ൻ പ്ലാ​ന്‍റ്, ഹോ​മോ​ജ​നൈ​സ​ർ, ബോ​യി​ല​ർ, സി​ഐ​പി സി​സ്റ്റം, തൈ​ര് ഉ​ൽ​പാ​ദ​ന യൂ​ണി​റ്റ്, റ​ഫ്രി​ജ​റേ​ഷ​ൻ സി​സ്റ്റം എ​ന്നി​വ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

ഡെ​യ​റി​യു​ടെ പ്ര​തി​ദി​ന സം​ഭ​ര​ണ വി​ത​ര​ണ ശേ​ഷി ഒ​രു ല​ക്ഷം ലി​റ്റ​റാ​ണ്. മേ​യ​ർ അ​ജി​ത വി​ജ​യ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ്, മി​ൽ​മ ഫെ​ഡ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ പി. ​എ. ബാ​ല​ൻ, ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ എ​സ്. ശ്രീ​കു​മാ​ർ, ശാ​ലി​നി ഗോ​പി​നാ​ഥ്, ഇ​ആ​ർ​സി​എം​പി​യു ചെ​യ​ർ​മാ​ൻ ജോ​ണ്‍ തെ​രു​വ​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts