വ​ട​ക്ക​ഞ്ചേ​രി​യി​ലും ഇ​ല​ക്ട്രി​ക് മി​നി സ്കൂ​ട്ട​റെ​ത്തി; ഫു​ൾ ചാ​ർ​ജിൽ 45 കി​ലോ​മീ​റ്റ​ർ യാ​ത്ര ചെ​യ്യാം


വ​ട​ക്ക​ഞ്ചേ​രി : വ​ട​ക്ക​ഞ്ചേ​രി​യി​ലും ഇ​ല​ക്ട്രി​ക് മി​നി സ്കൂ​ട്ട​റെ​ത്തി. ടൗ​ണി​ൽ ഷാ ​ട​വ​റി​ൽ മൊ​ബൈ​ൽ ക​ട ന​ട​ത്തു​ന്ന റ​ഫീ​ക്കാ​ണ് ഇ​തി​ന്‍റെ ഉ​ട​മ. ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നാ​ണ് മി​നി സ്കൂ​ട്ട​ർ ബു​ക്ക് ചെ​യ്ത് എ​ത്തി​ച്ച​ത്.

28,000 രൂ​പ​യാ​ണ് വി​ല. ഫു​ൾ ചാ​ർ​ജ് ചെ​യ്താ​ൽ 45 കി​ലോ​മീ​റ്റ​ർ യാ​ത്ര ചെ​യ്യാം. മൂ​ന്ന് മ​ണി​ക്കൂ​ർ കൊ​ണ്ട് ചാ​ർ​ജാ​കും.
250 വാ​ട്ട്സി​ന്‍റെ മോ​ട്ടോ​ർ ആ​യ​തി​നാ​ൽ ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി​യ ന​ട​പ​ടി​ക​ളൊ​ന്നും ഇ​തി​ന് ആ​വ​ശ്യ​മി​ല്ല.

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലൊ​ക്കെ ഇ​ത്ത​രം സ്കൂ​ട്ട​റു​ക​ൾ വ്യാ​പ​ക​മാ​ണെ​ങ്കി​ലും ന​മ്മു​ടെ നാ​ട്ടി​ൽ ഇ​ത് അ​പൂ​ർ​വമാ​ണ്.ഇ​തു​കൊ​ണ്ടു ത​ന്നെ കൗ​തു​ക​വ​ണ്ടി കാ​ണാ​നും കാ​ര്യ​ങ്ങ​ള​റി​യാ​നും നി​ര​വ​ധി പേ​ർ ത​ന്നെ സ​മീ​പി​ക്കു​ന്ന​താ​യി റ​ഫീ​ക് പ​റ​ഞ്ഞു.

കു​ട്ടി​ക​ളു​ടെ ക​ളി സൈ​ക്കി​ളി​ന്‍റെ വ​ലി​പ്പ​മേ ഇ​തി​നു​ള്ളു. ഒ​രാ​ൾ​ക്കു യാ​ത്ര ചെ​യ്യാം. അ​ത്യാ​വ​ശ്യം സാ​ധ​ന​ങ്ങ​ളും കൊ​ണ്ടു​പോ​കാം.ഏ​ത് ആ​ൾ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലൂ​ടെ​യും അ​പ​ക​ട​ര​ഹി​ത​മാ​യി വാ​ഹ​നം ഓ​ടി​ച്ചു പോ​കാ​മെ​ന്ന പ്ര​ത്യേ​ക​ത​യും ഇ​തി​നു​ണ്ട്.

Related posts

Leave a Comment