ന്യൂഡൽഹി: മിസ് നോർത്ത് അമേരിക്കയിൽ റണ്ണറപ്പാകുന്ന ആദ്യ മലയാളിയായി ചരിത്രം കുറിച്ച് കോഴിക്കോട് സ്വദേശിയായ ചിത്ര കെ. മേനോൻ.
കാനഡയിലെ മോണ്ട്രിയലിൽ നടന്ന മിസ് നോർത്ത് അമേരിക്ക 2025 മത്സരത്തിലാണ് ടോറേന്റോയിലെ പത്രപ്രവർത്തകയും കമ്യൂണിറ്റി അഭിഭാഷകയുമായ ചിത്ര കെ. മേനോൻ ഒന്നാം റണ്ണറപ്പായി ചരിത്രത്തിലിടം നേടിയത്.
മിസിസ് കാനഡ ഇൻകോർപറേറ്റഡ് ആതിഥേയത്വം വഹിച്ച മത്സരത്തിൽ 37 ശ്രദ്ധേയരായ സ്ത്രീകൾ മത്സരിച്ചു.
ജമൈക്കൻ-കനേഡിയൻ വംശജയായ ടീഷ ലീ മിസ് നോർത്ത് അമേരിക്ക 2025 കിരീടവും അഫ്ഗാൻ-കനേഡിയൻ വംശജയായ സുരയ്യ തബേഷ് രണ്ടാം റണ്ണർ അപ്പുമായി തെരഞ്ഞെടുക്കപ്പെട്ടു.
കോഴിക്കോട്ടുനിന്ന് എട്ടുവർഷം മുന്പു കാനഡയിലേക്ക് കുടിയേറിയ ചിത്ര, സ്പോണ്സർമാരില്ലാതെയാണ് മത്സരത്തിലേക്കു വന്നത്.
മിസിസ് കാനഡ ഇൻകോർപറേറ്റഡിന്റെ മിസിസ് കാനഡ 2024 മത്സരത്തിൽ രണ്ടാം റണ്ണറപ്പ് സ്ഥാനവും ചിത്ര നേടിയിരുന്നു.