രണ്ടുവര്‍ഷം മുമ്പ് തുടങ്ങിയ പരിപാടി! റോ​ഡ​രി​കി​ൽ ത​ണ​ൽ​മ​ര​ങ്ങ​ൾ ന​ട്ട് മു​ഹ​മ്മ​ദ്; തൈ നടാനുള്ള കാരണമായി മുഹമ്മദ് പറയുന്നത് ഇങ്ങനെ…

ചാ​വ​ശേ​രി: റോ​ഡ​രി​കി​ൽ ത​ണ​ൽ മ​ര​ങ്ങ​ൾ വ​ച്ചു​പി​ടി​പ്പി​ച്ച് ലോ​റി ഡ്രൈ​വ​ർ മാ​തൃ​ക​യാ​കു​ന്നു. ചാ​വ​ശേ​രി വ​ളോ​ര സ്വ​ദേ​ശി എ​ൻ.​മു​ഹ​മ്മ​ദാ​ണ് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും തൈ​ന​ട്ട് വ്യ​ത്യ​സ്ത​നാ​കു​ന്ന​ത്. ത​ല​ശേ​രി – വ​ള​വു​പാ​റ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ​രി​കി​ലെ നൂ​റു​ക​ണ​ക്കി​ന് മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി​യ​ത് വേ​ന​ൽ​ക്കാ​ല​ത്ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും ദു​രി​ത​മാ​യ​തോ​ടെ​യാ​ണ് 55 കാ​ര​നാ​യ മു​ഹ​മ്മ​ദ് രം​ഗ​ത്ത് വ​രു​ന്ന​ത്.

ര​ണ്ടു വ​ർ​ഷം മു​മ്പാ​ണ് തൈ ​ന​ടാ​ൻ തു​ട​ങ്ങി​യ​ത്. ഡ്രൈ​വ​റാ​യ മു​ഹ​മ്മ​ദ് ക​ർ​ണാ​ട​ക​ത്തി​ലും മ​റ്റും ട്രി​പ്പ് പോ​യി വ​രു​ന്ന​തി​നി​ടെ​യാ​ണ് റോ​ഡ​രി​കി​ൽ വ​ച്ചു​പി​ടി​പ്പി​ക്കാ​നു​ള്ള വ്യ​ക്ഷ​തൈ​ക​ൾ കൊ​ണ്ടു​വ​രു​ന്ന​ത്. ചാ​വ​ശേ​രി, പ​ത്തൊ​ൻ​മ്പ​താം മൈ​ൽ, വ​ള്ളി​ത്തോ​ട്, കി​ളി​യ​ന്ത​റ, ക​ള​റോ​ഡ്, നി​ർ​മ​ല​ഗി​രി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​യി നൂ​റി​ലേ​റെ തൈ​ക​ൾ ന​ട്ടു ക​ഴി​ഞ്ഞു.

വേ​പ്പ്, ഞാ​വ​ൽ, പ്ലാ​വ്, പു​ളി​മ​രം തു​ട​ങ്ങി​യ വി​വി​ധ ത​രം തൈ​ക​ളാ​ണ് ന​ടു​ന്ന​ത്. തൈ​ക​ൾ വ​ച്ചു​പി​ടി​പ്പി​ച്ച​തി​ന് ശേ​ഷം പ​രി​പാ​ല​ന​വും മു​ഹ​മ്മ​ദ് ന​ട​ത്തു​ന്നു​ണ്ട്. വേ​ന​ൽ​ക്കാ​ല​ത്ത് തൈ​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന​തി​ന് ഓ​രോ തൈ​ക്ക് കീ​ഴി​ലും വെ​ള്ളം നി​റ​ച്ച ക​ന്നാ​സും വ​യ്ക്കും.

ലോ​റി ഡ്രൈ​വ​റാ​യ​തി​നാ​ൽ ക​ർ​ണാ​ട​ക​ത്തി​ലും മ​റ്റും ദൂ​ര​യാ​ത്ര പോ​യാ​ൽ തി​രി​ച്ചു​വ​രാ​ൻ ഒ​രാ​ഴ്ച ക​ഴി​യു​മെ​ന്ന​താ​ണ് വെ​ള്ളം നി​റ​ച്ച് വ​യ്ക്കു​ന്ന​തെ​ന്ന് മു​ഹ​മ്മ​ദ് പ​റ​യു​ന്നു. തൈ ​ന​ടു​മ്പോ​ൾ ആ​വ​ശ്യ​ത്തി​നു വ​ള​വും ചേ​ർ​ത്ത ശേ​ഷം റിം​ഗ് ഉ​പ​യോ​ഗി​ച്ച് വേ​ലി കെ​ട്ടി സം​ര​ക്ഷി​ക്കും. പു​ല​ർ​ച്ചെ​യാ​ണ് മു​ഹ​മ്മ​ദ് തൈ​ക​ൾ ന​ടു​ന്ന​ത്. ആ​രു​ടെ​യും സ​ഹാ​യ​മി​ല്ലാ​തെ പു​ല​ർ​ച്ചെ മൂ​ന്നാ​ടെ വൃ​ക്ഷ​തൈ​ക​ളും പ​ണി​യാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി തൈ ​വ​ച്ചു​പി​ടി​ച്ചി​ച്ച് മ​ട​ങ്ങും.

ആ​ഴ്ച​യി​ൽ ഒ​രു​ദി​വ​സം തൈ ​വ​യ്ക്കാ​നും പ​രി​പാ​ലി​ക്കാ​നു​മാ​യി ഇ​റ​ങ്ങും. ഡ്രൈ​വ​ർ ജോ​ലി ചെ​യ്യു​ന്ന​തി​നാ​ൽ ത​ണ​ൽ സ്ഥ​ലം നോ​ക്കി വാ​ഹ​നം നി​ർ​ത്തി​യി​ടാ​ൻ ആ​ഗ്ര​ഹി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​തി​ലൂ​ടെ ത​ണ​ൽ ല​ഭി​ക്കു​ന്ന​തി​നാ​ണ് തൈ​ക​ൾ വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​തെ​ന്നും മു​ഹ​മ്മ​ദ് പ​റ​യു​ന്നു. ചി​ല​യി​ട​ങ്ങ​ളി​ൽ തൈ​ക​ൾ പി​ഴ​തു മാ​റ്റു​ന്ന​തി​ൽ മു​ഹ​മ്മ​ദി​ന് വി​ഷ​മ​മു​ണ്ട്.

Related posts