സോ​ഷ്യ​ൽ മീ​ഡി​യ​വ​ഴി അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തൽ; സ്കൂ​ൾ ജീ​വ​ന​ക്കാ​രനെ കാണാതായിട്ട് 10 ദിവസം;  ആ​ക്‌ഷൻ കൗ​ൺ​സി​ൽ രൂ​പീ​ക​രി​ച്ചു

മാന്നാ​ർ: സ്കൂ​ൾ ജീ​വ​ന​ക്കാ​ര​നെ കാ​ണാ​താ​യി​ട്ട് 10 ദി​വ​സം പി​ന്നി​ടു​ന്നു. കു​ട്ടം​പേ​രൂ​ർ സ​ന്തോ​ഷ് ഭ​വ​ന​ത്തി​ൽ അ​നി​ൽ​കു​മാ​റി​ന്‍റെ (സു​രേ​ഷ്) തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ക്‌ഷൻ കൗ​ൺ​സി​ൽ രൂ​പീ​ക​രി​ച്ചു.

ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് കു​ന്ന​ത്തൂ​ർ യു.​പി സ്കൂ​ൾ പ​രി​സ​ര​ത്ത് കൂ​ടി​യ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ രൂ​പീ​ക​ര​ണ യോ​ഗ​ത്തിന്‍റെ ഉ​ദ്ഘാ​ട​നം സിപിഐ-എം മാ​ന്നാ​ർ ഏ​രി​യ സെ​ക്ര​ട്ട​റി പ്രഫ: പി.​ഡി. ശ​ശി​ധ​ര​ൻ നി​ർ​വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി.കെ. പ്ര​സാ​ദ് അ​ധ്യ​ക്ഷ​നാ​യി. ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സി.പി. സു​ധാ​ക​ര​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു.​ ബി.കെ. ​പ്ര​സാ​ദ് ചെ​യ​ർ​മാ​നാ​യും, ടി.​വി. ര​ത്ന​കു​മാ​രി ക​ൺ​വീ​ന​റാ​യും 101 പേ​ര​ട​ങ്ങു​ന്ന ജ​ന​റ​ൽ ക​മ്മി​റ്റി​യും, 25 പേ​ർ അ​ട​ങ്ങു​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചു.

കു​ന്ന​ത്തൂ​ർ ദേ​വ​സ്വം ഖ​ജാ​ൻ​ജി​യും എ​സ് കെ ​വി ഹൈ​സ്കൂ​ൾ ജീ​വ​ന​ക്കാ​ര​നു​മാ​യി​രു​ന്ന അ​നി​ൽ​കു​മാ​റി​നെ മാ​ർ​ച്ച് 10 മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. കു​ടും​ബം ന​ൽ​കി​യ പ​രാ​തി​യി​ൽ മാ​ന്നാ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. സോ​ഷ്യ​ൽ മീ​ഡി​യ​വ​ഴി ത​ന്നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ​വ​ന്ന പോ​സ്റ്റി​ൽ മ​നം​നൊ​ന്താ​ണ് സു​രേ​ഷ് നാ​ടു​വി​ട്ട​തെ​ന്ന് സം​ശ​യം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

ര​ണ്ടു കു​ഞ്ഞു​ങ്ങ​ളും ഭാ​ര്യ​യു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​യ അ​നി​ൽ​കു​മാ​റി​നെ എ​ത്ര​യും വേ​ഗം ക​ണ്ടെ​ത്ത​ണ​മെ​ന്നും ഈ ​തി​രോ​ധാ​ന​ത്തി​ന് കാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ളെ ക​ണ്ട​ത്തി നി​യ​മ​ത്തി​നു മു​മ്പി​ൽ കൊ​ണ്ടു​വ​ര​ണം എ​ന്നും ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പിക്കും ​ത​ഹ​സി​ൽ​ദാ​ർ അ​ട​ക്ക​മു​ള്ള​വ​ർ​ക്കും ഇ​ന്ന് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ പ​രാ​തി ന​ൽ​കും. മാ​ന്നാ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.വി. ര​ത്ന​കു​മാ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ലീ​ന നൗ​ഷാ​ദ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സു​നി​ത ഏ​ബ്ര​ഹാം, സു​ജാ​ത മ​നോ​ഹ​ര​ൻ, അ​നീ​ഷ് മ​ണ്ണാ​രേ​ത്ത് എ​ന്നി​വ​രും വി​വി​ധ രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ സാം​സ്കാ​രി​ക നേ​താ​ക്ക​ളാ​യ പി.എ​ൻ. ശെ​ൽ​വ​രാ​ജ്, പ്ര​ശാ​ന്ത് കു​മാ​ർ, കു​ന്ന​ത്തൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ ശ്ര​ദ്ധേ​യം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment