നിറനാഴി പൊന്നിൻ ബന്ധമായി ഭ്രമയുഗവും വല്യേട്ടനും; വീഡിയോ കാണാം

രാ​ഹു​ൽ സ​ദാ​ശി​വ​ൻ സം​വി​ധാ​നം ചെ​യ്ത് മ​മ്മൂ​ട്ടി നാ​യ​ക​നാ​യ ചി​ത്ര​മാ​ണ് ഭ്ര​മ​യു​ഗം. വ്യ​ത്യ​സ്ത ക​ഥാ​പാ​ത്ര​മാ​യി ബ്ലാ​ക്ക് ആ​ൻ​ഡ് വെ​റ്റി​ലെ​ത്തി ബോ​ക്സ് ഓ​ഫീ​സ് ക​ള​റാ​ക്കി​യി​രി​ക്കു​ക​യാ​ണ് മ​മ്മൂ​ട്ടി. സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ, അ​മാ​ൽ​ഡ ലി​സ്, മ​ണി​ക​ണ്ഠ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് ഭ്ര​മ​യു​ഗ​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ൾ.

മാ​ര്‍​ച്ച് 15നാ​ണ് ചി​ത്രം ഒ​ടി​ടി റി​ലീ​സാ​യ​ത്. അ​തി​നു പി​ന്നാ​ലെ ഭ്ര​മ​യു​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി വീ​ഡി​യോ​ക​ളാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​റ​ങ്ങു​ന്ന​ത്. ഭ്ര​മ​യു​ഗ​ത്തി​ലെ ചി​ല രം​ഗ​ങ്ങ​ളും വ​ല്ല്യേ​ട്ട​ന്‍ എ​ന്ന മ​മ്മൂ​ട്ടി ചി​ത്ര​ത്തി​ലെ ഗാ​ന​വും ചേ​ര്‍​ത്തു​ള്ള വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്ത് മ​മ്മൂ​ട്ടി​യും ശോ​ഭ​ന​യും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യെ​ത്തി​യ ചി​ത്ര​മാ​ണ് വ​ല്യേ​ട്ട​ൻ.

ഗി​രീ​ഷ് പു​ത്ത​ഞ്ചേ​രി​യു​ടെ വ​രി​ക​ള്‍​ക്ക് മോ​ഹ​ന്‍ സി​ത്താ​ര ഈ​ണം ന​ല്‍​കി എം. ​ജി ശ്രീ​കു​മാ​ര്‍ പാ​ടി​ത്ത​ക​ർ​ത്ത വ​ല്യേ​ട്ട​നി​ലെ ‘നി​റ​നാ​ഴി പൊ​ന്നും’ എ​ന്ന് സൂ​പ്പ​ർ​ഹി​റ്റ് പാ​ട്ടും ഭ്ര​മ​യു​ഗ​ത്തി​ലെ ചി​ല സീ​നു​ക​ളും കോ​ർ​ത്തി​ണ​ക്കി സ​ച്ചി​ന്‍ വ​ട​ക്കേ​ട​ത്ത് എ​ന്ന യൂ​ട്യൂ​ബ​റാ​ണ് ഈ ​വീ​ഡി​യോ ചെ​യ്തി​രി​ക്കു​ന്ന​ത്. പാ​ട്ടി​ലെ പ​ല വ​രി​ക​ളും സി​നി​മ​യി​ലെ രം​ഗ​ങ്ങ​ളു​മാ​യി ന​ന്നാ​യി ബ​ന്ധ​പ്പെ​ട്ടു കി​ട​ക്കു​ന്നു എ​ന്ന​താ​ണ് ഇ​തി​ലെ ആ​ക​ർ​ഷ​ക ഘ​ട​കം.

Related posts

Leave a Comment