അമ്പലപ്പുഴ സിപിഎം അംഗം സജീവനെ കാണാതായ സംഭവം; ഹേ​ബി​യ​സ് കോ​ർ​പ​സ് ഹ​ർ​ജി​യി​ൽ അമ്പലപ്പുഴ പോലീസിന്‍റെ നിഗമനം ഇങ്ങനെ…


അ​മ്പ​ല​പ്പു​ഴ:​ തോ​ട്ട​പ്പ​ള്ളി​യി​ൽ നി​ന്ന് കാ​ണാ​താ​യ സ​ജിവ​ൻ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​താ​കാ​മെ​ന്ന് അന്വേഷ​ണ സം​ഘം; എ​ങ്കി​ലും ഉ​ത്ത​രം കി​ട്ടാ​ത്ത ചോ​ദ്യ​ങ്ങ​ൾ അ​വ​ശേ​ഷി​ക്കു​ന്നു.

സ​ജീ​വന്‍റെ ഭാ​ര്യ ഹൈ ​ക്കോട​തി​യി​ൽ ന​ൽ​കി​യ ഹേ​ബി​യ​സ് കോ​ർ​പ​സ് ഹ​ർ​ജി​യി​ലാ​ണ് അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് ഈ ​നി​ഗ​മ​നം കോ​ട​തി​യെ ബോ​ധി​പ്പി​ച്ച​ത്.

സി​പിഎം ​പൂതോ​പ്പ് ബ്രാ​ഞ്ച് സ​മ്മേ​ള​നം ന​ട​ക്കാ​നി​രി​ക്കെ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 29 നാ​ണ് പാ​ർ​ട്ടി അം​ഗ​മാ​യ സ​ജീ​വ​നെ കാ​ണാ​താ​കു​ന്ന​ത്.

ഹൈക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ
ക​രി​മ​ണ​ൽ ഖ​ന​ന വി​രു​ദ്ധ സ​മ​ര​ത്തി​ൽ പാ​ർ​ട്ടി നി​ല​പാ​ടി​ന് വി​രു​ദ്ധ​മാ​യി സ​ജീ​വ​ൻ പ​ങ്കെ​ടു​ത്തി​രു​ന്നു. കൂ​ടാ​തെ സി ​പി എം ​ഗ്രൂ​പ്പു​പോ​രും വേ​ട്ട​യാ​ടി​യി​രു​ന്നു.

ഈ ​കാ​ര​ണ​ങ്ങ​ളാ​ൽ ഭ​ർ​ത്താ​വി​നെ ആ​രോ ത​ട്ടിക്കൊ​ണ്ടു​പോ​യെ​ന്നാ​ണ് ഭാ​ര്യ ഹൈക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്.

എ​ന്നാ​ൽ ഈ ​ആ​രോ​പ​ണം ശ​രി​യ​ല്ലെ​ന്നും പൊ​ഴി നീ​ന്തി​ക്ക​ട​ന്ന​പ്പോ​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​താ​കാ​മെ​ന്നു​മാ​ണ് അന്വേഷണ സം​ഘം കോ​ട​തി​യെ ബോ​ധി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് കോ​ട​തി ഹ​ർ​ജി തീ​ർ​പ്പാ​ക്കി.

കൂ​റ്റ​ൻ തി​ര​മാ​ല​യി​ൽ പെ​ട്ടാ​ൽ പോ​ലും
അ​തേ​സ​മ​യം എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അന്വേഷണം തു​ട​രാ​നും കോ​ട​തി നി​ർ​ദേശി​ച്ചു. അ​തേ​സ​മ​യം ആ​ഴ​ക്ക​ട​ലി​ൽ മ​ൽ​സ്യ ബ​ന്ധ​ന​ത്തി​ന് പോ​കു​ന്ന സ​ജീ​വ​നെ പോ​ലു​ള്ള മ​ൽ​സ്യത്തൊ​ഴി​ലാ​ളി​ക​ൾ കൂ​റ്റ​ൻ തി​ര​മാ​ല​യി​ൽ പെ​ട്ടാ​ൽ പോ​ലും ക​ര​യെ​ത്താ​റു​ണ്ട്.

ന​ടു​ക്ക​ട​ലി​ൽ വ​ല​യി​ട്ടു ക​ഴി​യു​മ്പോ​ൾ വ​ല നേ​രേ​യാ​ക്കാ​ൻ ക​ട​ലി​ൽ ചാ​ടു​ന്ന​തും ഇ​വ​ർ ത​ന്നെ​യാ​ണ്. പി​ന്നീ​ട് നീ​ന്തി വ​ള്ള​ത്തി​ൽ വീ​ണ്ടും ക​യ​റും.

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ
ഇ​ത്ര​ക്കു പ​രി​ച​യ സ​മ്പ​ന്ന​നായ വ്യ​ക്തി പൊ​ഴി​മു​ഖം നീ​ന്തി മ​റു​ക​ര​ക്കു ന​ട​ക്കു​മ്പോ​ൾ ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​താ​കാ​മെ​ന്ന പോ​ലി​സ് വാ​ദം അം​ഗീ​ക​രി​ക്കാ​ൻ സ​ജീ​വ​ന്‍റെ കു​ടു​ബ​വും പ്ര​ദേ​ശ​വാ​സി​ക​ളും ത​യാ​റാ​യി​ട്ടി​ല്ല.

കേ​സ് അന്വേഷണത്തി ​ൽ നി​ന്ന് എ​ങ്ങ​നെ​യും ത​ടി​യൂ​രാ​നു​ള്ള വ്യ​ഗ്ര​ത​യെ​ന്നാ​ണ് ആ​ക്ഷേ​പം. എ​ന്താ​യാ​ലും സ​ജീ​വ​ന്‍റെ നി​ർ​ധ​ന കു​ടു​ബം ഉ​ത്ത​രം കി​ട്ടാ​ത്ത നി​ര​വ​ധി ചോ​ദ്യ​ങ്ങ​ളു​മായി ഓ​രോ രാ​ത്രി​യും ഇ​രു​ട്ടി വെ​ളു​പ്പി​ക്കു​ക​യാ​ണ്.

Related posts

Leave a Comment