പ്രതീക്ഷ കൈവിടാതെ..! അറുപറയിൽനിന്ന് കാണാതായ ദമ്പതികൾക്കായി വീണ്ടും തെര ച്ചിൽ ആരംഭിച്ചു; വാട്ടർ റോബർട്ട് സംവിധാന മുപയോഗിച്ചാണ് തെരച്ചിൽ; സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി​ട്ടാ​ണ് ഇത്തരമൊരു അന്വേഷണം

scanig-testകു​മ​ര​കം: അ​റു​പ​റ​യി​ൽ നി​ന്നും കാ​ണാ​താ​യ ദ​ന്പ​തി​ക​ൾ​ക്കു വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ ഇ​ന്നു രാ​വി​ലെ ആ​രം​ഭി​ച്ചു.    മീ​ന​ച്ചി​ലാ​റും ക​വ​ണാ​റും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. ക​വ​ണാ​റ്റി​ൻക​ര​യി​ലും താ​ഴ​ത്ത​ങ്ങാ​ടി​യി​ലും അ​ണ്ട​ർ വാ​ട്ട​ർ റോ​ബ​ർ​ട്ട് എ​ന്ന ന​വീ​ന സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചാ​ണ് സീ​ഡാ​ക്കി​ലെ വി​ദ​ഗ്ധ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

കൈ​പ്പു​ഴ​യാ​റി​ൽ ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന വി​ഫ​ല​മാ​യി​രു​ന്നു. വെ​ള്ള​ത്തി​ന​ടി​യി​ൽ നി​ന്നും കാ​മ​റ​യി​ൽ പ​ക​ർ​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ വാ​ഹ​ന​ത്തി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റി​ൽ ദ​ർ​ശി​ക്കാ​ൻ ക​ഴി​യും.     ന​ല്ല തെ​ളി​ഞ്ഞ വെ​ള്ള​മാ​ണെ​ങ്കി​ൽ മൂ​ന്നു മീ​റ്റ​റി​നു​ള്ളി​ലു​ള്ള ദൃ​ശ്യ​ങ്ങ​ൾ വ്യ​ക്ത​മാ​യി ല​ഭി​ക്കു​മെ​ന്ന​താ​ണ് ഈ ​നൂ​ത​ന സം​വി​ധാ​ന​ത്തി​ന്‍റെ നേ​ട്ടം. പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നു​വേ​ണ്ടി ഈ ​സം​വി​ധാ​നം സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി​ട്ടാ​ണ് ഉ​പ​യോ​ഗി​ച്ച​ത്.

missing-lഅ​റു​പ​റ പാ​ല​ത്തി​നു സ​മീ​പം ഒ​റ്റ​ക്ക​ണ്ട​ത്തി​ൽ ഹാ​ഷിം (42), ഭാ​ര്യ ഹ​ബീ​ബ (37) എ​ന്നി​വ​ർ ഏ​പ്രി​ൽ ആ​റി​നാ​ണ് കാ​ണാ​താ​യ​ത്.  ഹ​ർ​ത്താ​ൽ ദി​ന​മാ​യ അ​ന്ന് കോ​ട്ട​യം  ടൗ​ണി​ൽ നി​ന്നും ആ​ഹാ​രം വാ​ങ്ങി വ​രാ​മെ​ന്ന് പ​റ​ഞ്ഞ് കാ​റി​ൽ വീ​ട്ടി​ൽ നി​ന്നു പു​റ​പ്പെ​ടു​ക​യാ​യി​രു​ന്നു.  എ​ന്നാ​ൽ ഇ​വ​രെ​ക്കു​റി​ച്ച് പി​ന്നീ​ട് ഒ​രു സൂ​ച​ന​യും ല​ഭി​ച്ചി​രു​ന്നി​ല്ല.    വെ​സ്റ്റ് സി​ഐ നി​ർ​മ​ൽ ബോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

ഇ​ന്ന​ലെ കൈ​പ്പു​ഴ​മു​ട്ടി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന് പോ​ലീ​സ് ചീ​ഫ് എ​ൻ. രാ​മ​ച​ന്ദ്ര​ൻ, ഡി​വൈ​എ​സ്പി സ​ഖ​റി​യാ മാ​ത്യു, വെ​സ്റ്റ് സി​ഐ നി​ർ​മ​ൽ ബോ​സ്, കു​മ​ര​കം എ​സ്ഐ ജി.​ര​ജ​ൻ​കു​മാ​ർ എ​ന്നി​വ​ർ  നേ​തൃ​ത്വം ന​ൽ​കി.  റി​മോ​​ട്ട​ലി ഓ​പ്പ​റേ​റ്റ​ഡ് സ​ബ്  മ​സ​ബി​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന അ​ഞ്ചു ദി​വ​സം തു​ട​രും. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പിക്ക​ണ​മെ​ന്നു കാ​ണാ​താ​യ ദ​ന്പ​തി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Related posts