ദുരൂഹത തുടരുന്നു..! അ​റു​പ​റ​യി​ൽ നിന്ന് ദമ്പതിക​ളെ കാ​ണാ​താ​യ സം​ഭ​വം: 30 പേ​ര​ട​ങ്ങു​ന്ന പോ​ലീ​സ് സം​ഘം അ​ന്വേ​ഷി​ക്കുമെന്ന് വീട് സന്ദർശിച്ച ശേഷം ഡിജിപി സെൻകുമാർ

senkumar-arupuramകോ​ട്ട​യം: അ​റു​പ​റ​യി​ൽ നി​ന്നും ദ​ന്പ​തി​ക​ളെ കാ​ണാ​താ​യ സം​ഭ​വം 30 പേ​ര​ട​ങ്ങു​ന്ന പോ​ലീ​സ് സം​ഘം അ​ന്വേ​ഷി​ക്കും. ഇ​ന്ന​ലെ പോ​ലീ​സ് മേ​ധാ​വി ടി.​പി. സെ​ൻ​കു​മാ​ർ ക​ഴി​ഞ്ഞ മാ​സം ആ​റു മു​ത​ല് കാ​ണാ​താ​യ ദ​ന്പ​തി​ക​ളു​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ദ​ന്പ​തി​ക​ളു​ടെ പി​താ​വ് അ​ബ്ദു​ൽ​ഖാ​ദ​റി​ൽ നി​ന്നും ഡി​ജി​പി നേ​രി​ട്ട് പ​രാ​തി സ്വീ​ക​രി​ച്ചു.
നി​ല​വി​ൽ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​യി​ട്ടാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ഉ​ട​ൻ ദ​ന്പ​തി​ക​ളെ ക​ണ്ടെ​ത്താ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ മാ​സം ആ​റി​ന് രാ​ത്രി 9.30നാ​ണ് അ​റു​പു​റ ഒ​റ്റ​ക്ക​ണ്ട​ത്തി​ൽ ഹാ​ഷീം (42), ഭാ​ര്യ ഹ​ബീ​ബ (37) എ​ന്നി​വ​രെ കാ​ണാ​താ​യ​ത്. പു​റ​ത്തു നി​ന്നും ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ നി​ന്നും കോ​ട്ട​യം ന​ഗ​ര​ത്തി​ലേ​ക്ക് പു​റ​പ്പെ​ട്ട ദ​ന്പ​തി​ക​ൾ പി​ന്നീ​ട് തി​രി​ച്ചു വ​ന്നി​ല്ല. ഇ​തേ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ കു​മ​ര​കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. വീ​ടി​നു തൊ​ട്ടു​ചേ​ർ​ന്ന് ഒ​റ്റ​ക്ക​ണ്ട​ത്തി​ൽ സ്റ്റോ​ഴ്സ് എ​ന്ന പേ​രി​ൽ പ​ല​ച​ര​ക്കു​ക​ട ന​ട​ത്തി വ​രു​ക​യാ​യി​രു​ന്നു ഹാ​ഷിം.

ഒ​രു​മാ​സം മു​ന്പ് വാ​ങ്ങി​യ പു​തി​യ താ​ത്കാ​ലി​ക ര​ജി​സ്ട്രേ​ഷ​നു​ള്ള ഗ്രേ ​ക​ള​ർ മാ​രു​തി വാ​ഗ​ണ്‍ ആ​ർ കാ​റി​ലാ​ണ് ഇ​വ​ർ പു​റ​ത്തു​പോ​യ​ത്. ഹാ​ഷിം പ​ഴ്സോ, എ​ടി​എം കാ​ർ​ഡോ, ലൈ​സ​ൻ​സോ ഒ​ന്നും വീ​ട്ടി​ൽ നി​ന്നും കൊ​ണ്ടു​പോ​യി​രു​ന്നി​ല്ല.

മൊ​ബൈ​ൽ ഫോ​ണും ദ​ന്പ​തി​ക​ൾ എ​ടു​ത്തി​രു​ന്നി​ല്ല​.. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന്  പോ​ലീ​സ് സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ങ്ങ​ളൊ​ന്നും ഫ​ലം ക​ണ്ടി​രു​ന്നി​ല്ല. സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തും പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​ങ്ങ​ൾ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.   മീ​ന​ച്ചി​ലാ​റ്റി​ലും നാ​വി​ക​സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം.

തു​ട​ർ​ന്ന് ദ​ന്പ​തി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കോ​ട്ട​യ​ത്തെ​ത്തി​യ​പ്പോ​ൾ നേ​രി​ട്ട് ക​ണ്ട് പ​രാ​തി ന​ൽ​കി​യി​രു​ന്നു.   ഇ​ന്നു​വ​രെ​യും ദ​ന്പ​തി​ക​ള​ക്കു​റി​ച്ചു​ള്ള വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ളൊ​ന്നും പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടി​ല്ല. ഇ​വ​ർ എ​വി​ടെ​പ്പോ​യെ​ന്ന് ചോ​ദ്യം ഇ​ന്നും ദു​രൂ​ഹ​മാ​യി തു​ട​രു​ക​യാ​ണ്.

Related posts