അവർ കണ്ടെത്തുമോ? പോലീസ് അന്വേഷണത്തിൽ പുരോഗതിയില്ല; കു​മ​ര​കത്ത് ​നി​ന്ന് കാണാതായ ദമ്പതികളുടെ തിരോധാനം അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്

കോ​ട്ട​യം: കു​മ​ര​കം അ​റു​പ​റ​യി​ൽ​നി​ന്ന് കാ​ണാ​താ​യ ദ​മ്പതി​ക​ളു​ടെ കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റി. ഇ​തു​സം​ബ​ന്ധി​ച്ചു സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ ഉ​ത്ത​ര​വ് കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് ചീ​ഫ് വി.​എം. റ​ഫീ​ക്കി​നു ല​ഭി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​നു ക്രൈം ​ബ്രാ​ഞ്ചി​ന്‍റെ ഏ​തു വി​ഭാ​ഗം നേ​തൃ​ത്വം ന​ല്കു​മെ​ന്നു പി​ന്നീട് തീ​രു​മാ​നി​ക്കും.
ക​ഴി​ഞ്ഞ ഏ​പ്രി​ൽ ആ​റി​നാ​ണ് അ​റു​പ​റ ഒ​റ്റ​ക്ക​ണ്ട​ത്തി​ൽ ഹാ​ഷി​മി(42)​നെ​യും ഭാ​ര്യ ഹ​ബീ​ബ(37)​യെ​യും കാ​ണാ​താ​യ​ത്.

കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ​ണം വാ​ങ്ങാ​നാ​യി വീ​ട്ടി​ൽ​നി​ന്നും കോ​ട്ട​യം ന​ഗ​ര​ത്തി​ലേ​ക്ക് സ്വ​ന്തം കാ​റി​ൽ​ പു​റ​പ്പെ​ട്ട ഇ​രു​വ​രും പി​ന്നീ​ട് മ​ട​ങ്ങിവ​ന്നി​ല്ല. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ലോ​ക്ക​ൽ പോ​ലീ​സ് അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ അ​ന്വേ​ഷ​ണ​ത്തി​ൽ പു​രോ​ഗ​തി ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണു ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റി​യ​ത്.

Related posts