മും​ബൈ​യി​ൽ പഠനത്തിനു പോയ യുവാവിനെ കാണാതായ സംഭവം; ഫാ​സി​ലി​ന്‍റെ തിരോധാനത്തിനു പിന്നിലും മൊബൈൽ ലോൺ ആപ്


ആ​ലു​വ: മും​ബൈ​യി​ൽ മാ​നേ​ജ്മെ​ന്‍റ് പ​ഠ​ന​ത്തി​നാ​യി പോ​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യെ ര​ണ്ടു മാ​സ​മാ​യി കാ​ണാ​നി​ല്ലെ​ന്ന് മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി. ആ​ലു​വ എ​ട​യ​പ്പു​റം പെ​രു​മ്പി​ള്ളി അ​ഷ​റ​ഫ് മൊ​യ്തീ​ന്‍റെ മ​ക​ൻ പി.​എ.​ഫാ​സി​ലി​നെ​യാ​ണ് (22) ക​ഴി​ഞ്ഞ മാ​സം 26 മു​ത​ൽ കാ​ണാ​താ​യ​ത്.

മും​ബൈ എ​ച്ച് ആ​ർ കോ​ള​ജ് ഓ​ഫ് കൊ​മേ​ഴ്സ് ആ​ൻ​ഡ് ഇ​ക്ക​ണോ​മി​ക്സി​ൽ ര​ണ്ടാം വ​ർ​ഷ ബാ​ച്ചി​ല​ർ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. 26ന് ​വൈ​കു​ന്നേ​രം വീ​ട്ടു​കാ​രു​മാ​യി സൗ​ഹാ​ർ​ദ​മാ​യി സം​സാ​രി​ച്ച​ശേ​ഷം ഫാ​സി​ലി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ആ​യി.

തു​ട​ർ​ന്ന് പി​താ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​നും 27 ന് ​മും​ബൈ​യി​ൽ പോ​യി. എ​ന്നാ​ൽ താ​മ​സി​ക്കു​ന്ന കോ​ള​ജ് ഗ​സ്റ്റ് ഹൗ​സി​ലോ കോ​ള​ജി​ലോ ഫാ​സി​ലി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

ആ​രോ​ടും പ​റ​യാ​തെ​യാ​ണ് കോ​ള​ജ് വി​ട്ട​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ബാ​ങ്ക് അ​ക്കൗ​ണ്ട്, ഫേ​സ് ബു​ക്ക് അ​ക്കൗ​ണ്ട്, വാ​ട്സ് ആ​പ് തു​ട​ങ്ങി​യ ഒ​ന്നും ത​ന്നെ 26നു​ശേ​ഷം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ല.

പി​താ​വ് മും​ബൈ കൊ​ളാ​ബ സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യെ​തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നാ​ഗ്പൂ​രി​ൽ ബാ​ക്ക് ബാ​ഗും ഷോ​ൾ​ഡ​ർ ബാ​ഗു​മാ​യി ഫാ​സി​ൽ ഇ​റ​ങ്ങു​ന്ന ദൃ​ശ്യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് ല​ഭി​ച്ചു.

ഷ​ർ​ട്ട്, ചെ​രി​പ്പ് എ​ന്നി​വ വാ​ങ്ങു​ന്ന ദൃ​ശ്യ​വും ല​ഭി​ച്ചു. ഇ​വി​ടെ നി​ന്ന് എ​ങ്ങോ​ട്ടു​പോ​യി എ​ന്ന വി​വ​ര​മാ​ണ് ഇ​തു​വ​രെ ല​ഭി​ക്കാ​ത്ത​ത്. ക​ഴി​ഞ്ഞ 12 ന് ​എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ൽ​കി​യ​താ​യി പി​താ​വ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഓ​ഹ​രി വി​പ​ണി​യി​ൽ സ്വ​ന്ത​മാ​യി ന​ട​ത്തി​യ ട്രേ​ഡിം​ഗി​നി​ടെ 50,000 രൂ​പ ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന് ഉ​മ്മ ഹ​ബീ​ല​യോ​ട് പ​റ​ഞ്ഞ​താ​ണ് ആ​കെ ല​ഭി​ച്ച സൂ​ച​ന.

മ​ക​ന്‍റെ സ്വ​ന്തം തു​ക​യാ​യ​തി​നാ​ൽ വ​ഴ​ക്ക് പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും എ​ന്നാ​ൽ പി​ന്നീ​ട് നാ​ല് ട്രേ​ഡിം​ഗ് സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും ര​ണ്ടു വ്യ​ക്തി​ക​ൾ​ക്കു​മാ​യി ര​ണ്ട് ല​ക്ഷ​ത്തോ​ളം തു​ക ട്രാ​ൻ​സ്ഫ​ർ ചെ​യ്ത​താ​യി ക​ണ്ടെ​ത്തി​യെ​ന്നും അ​ഷ​റ​ഫ് പ​റ​ഞ്ഞു.

ഒ​രു ല​ക്ഷം രൂ​പ സ​മ​പ്രാ​യ​ക്കാ​രാ​യ ബ​ന്ധു​ക്ക​ളി​ൽ​നി​ന്ന് വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് പി​ന്നീ​ട് വ്യ​ക്ത​മാ​യി. ഓ​ഹ​രി ക​മ്പ​ക്കാ​ര​നാ​യ ഫാ​സി​ൽ പ​ല​പ്പോ​ഴും തു​ക വി​പ​ണി​യി​ൽ നി​ക്ഷേ​പി​ക്കാ​റു​ണ്ട്. മൊ​ബൈ​ൽ ആ​പ് ക​മ്പ​നി​ക​ളി​ൽ നി​ന്ന് മ​ക​ൻ ലോ​ൺ എ​ടു​ത്തി​ട്ടു​ണ്ടാ​കു​മെ​ന്ന സം​ശ​യം ഉ​ണ്ടെ​ന്നും അ​ഷ്റ​ഫ് പ​റ​ഞ്ഞു.

Related posts

Leave a Comment