ടൗണിലെ തിരക്കിൽ അമ്മയുടെ കൈവിട്ടുപോയ മകന് ബൈക്ക് യാത്രികൻ സഹായിയായി; കിരണിന് ന​ന്ദി​പ​റ​ഞ്ഞ് ഹ​രി​കൃ​ഷ്ണ​ന്‍റെ കു​ടും​ബം

ക​റു​ക​ച്ചാ​ൽ: ബ​സ് സ്റ്റാ​ൻ​ഡി​ലെ തി​ര​ക്കി​നി​ട​യി​ൽ കാ​ണാ​താ​യ പ​ന്ത്ര​ണ്ടു​കാ​ര​നെ തേ​ടി അ​മ്മ​യും പോ​ലീ​സും. വി​വ​ര​മ​റി​ഞ്ഞ് ബ​ന്ധു​ക്ക​ളും സ്ഥ​ല​ത്തെ​ത്തി തെ​ര​ച്ചി​ൽ. മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നു മു​ന്നി​ൽ ലി​ഫ്റ്റ് ചോ​ദി​ച്ചെ​ത്തി​യ ബാ​ല​നെ വീ​ട്ടു​കാ​ർ​ക്ക് തി​രി​ച്ചു​കി​ട്ടി. മാ​താ​പി​താ​ക്ക​ൾ ക​ണ്ണീ​ർ പൊ​ഴി​ച്ചി​രി​ക്കു​ന്പോ​ൾ സ​ന്തോ​ഷ വാ​ർ​ത്ത​യു​മാ​യി പോ​ലീ​സ് എ​ത്തി.

ര​ക്ഷ​ക​നാ​യ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് ന​ന്ദി​പ​റ​ഞ്ഞ് ഹ​രി​കൃ​ഷ്ണ​ന്‍റെ കു​ടും​ബം. മാ​ന്തു​രു​ത്തി ആ​ഴാം​ചി​റ സി​ന്ധു​വും മ​ക​ൻ ഹ​രി​കൃ​ഷ്ണ​നും ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ഒ​ൻ​പ​തി​നാ​ണ് കോ​ട്ട​യ​ത്ത് ആ​ശു​പ​ത്രി​യി​ൽ പോ​യ​ത്. തി​ര​ക്കി​നി​ട​യി​ൽ നാ​ഗ​ന്പ​ട​ത്ത് നി​ന്നും ഹ​രി​കൃ​ഷ്ണ​ന് വ​ഴി തെ​റ്റി. അ​മ്മ​യും മ​ക​നും ര​ണ്ടു വ​ഴി​ക്കാ​യി.

ഹ​രി​കൃ​ഷ്ണ​നെ കാ​ണാ​താ​യ​തോ​ടെ സി​ന്ധു കോ​ട്ട​യം ന​ഗ​ര​ത്തി​ൽ ഉ​ട​നീ​ളം അ​ന്വേ​ഷി​ച്ചു. കാ​ര്യം തി​ര​ക്കി​യ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് വി​വ​രം കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സി​ന്‍റ നേ​തൃ​ത്വ​ത്തി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം തി​ര​ച്ചി​ൽ ന​ട​ത്തി. ഹ​രി​കൃ​ഷ്ണ​ന്‍റ അ​ട​യാ​ള​മ​ട​ക്കം തെ​ര​ച്ചി​ൽ ന​ട​ത്തി​യി​ട്ടും ക​ണ്ടെ​ത്താ​നാ​യി​ല്ല. മ​ക​നെ കാ​ണാ​താ​യ​തോ​ടെ സി​ന്ധു​വും അ​ച്ഛ​ൻ പ്ര​മോ​ദും ബ​ന്ധു​ക്ക​ളു​മെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.

ഒ​ടു​വി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ കോ​ട്ട​യ​ത്തു നി​ന്നും ക​റു​ക​ച്ചാ​ലി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബൈ​ക്ക് യാ​ത്രി​ക​നാ​യ ക​റു​ക​ച്ചാ​ൽ സ്വ​ദേ​ശി കി​ര​ണി​ന്‍റ ബൈ​ക്കി​ന്് ഹ​രി​കൃ​കൃ​ഷ്ണ​ൻ കൈ​കാ​ട്ടി. കാ​ര്യം തി​ര​ക്കി​യ​പ്പോ​ൾ മാ​ന്തു​രു​ത്തി സ്വ​ദേ​ശി​യാ​ണ​ന്നും അ​മ്മ​യോ​ടൊ​പ്പം കോ​ട്ട​യ​ത്ത് എ​ത്തി​യ​പ്പോ​ൾ വ​ഴി തെ​റ്റി​യെ​ന്നും പ​റ​ഞ്ഞു.

വീ​ട്ടി​ൽ പോ​കു​വാ​ൻ മാ​ർ​ഗ​മി​ല്ല​ന്നും അ​റി​യി​ച്ചു. വി​വ​രം ഉ​ട​ൻ ത​ന്നെ കി​ര​ണ്‍ ക​റു​ക​ച്ചാ​ൽ പോ​ലീ​സി​ൽ അ​റി​യി​ച്ചു. പോ​ലീ​സി​ന്‍റ നി​ർ​ദ്ദേ​ശ പ്ര​കാ​രം കി​ര​ണ്‍ ഹ​രി​കൃ​ഷ്ണ​നെ ക​റു​ക​ച്ചാ​ൽ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തി കു​ട്ടി​യെ വി​ട്ട​യ​ച്ചു.

Related posts