കൊച്ചി: എറിന് ലിസ് ജോണ്‍ 2020 ലെ മിസ് കേരള. കോവിഡിന്റെ പശ്ചാത്തലത്തില്‍ വെര്‍ച്വലായി നടന്ന മത്സരത്തില്‍ 200 ലധികം മത്സരാര്‍ഥികളെ പിന്നിലാക്കിയാണ് എറിന്റെ സൗന്ദര്യപട്ട നേട്ടം.
കോഴിക്കോട് ഗവണ്മെന്റ് മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ് എറിന്. നടിയും മോഡലുമായ ആതിര രാജീവാണ് ഫസ്റ്റ് റണ്ണര്‍ അപ്പ്.
കേരളത്തിന് പുറമെ ഗള്‍ഫ് നാടുകളില്‍ നിന്നുള്ളവര്‍ അടക്കം 200 ലധികം മത്സരാര്‍ഥികളാണ് ഇത്തവണ മാറ്റുരച്ചത്. ചലച്ചിത്ര താരങ്ങളായ സുജോയ് വര്‍ഗീസ്, രാജീവ് പിള്ള, സിജ റോസ്, പ്രശസ്ത ഗ്രൂമര്‍ നഥാന്‍ മനോഹര്‍ എന്നിവരുള്‍പ്പെട്ട ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്.
ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പായ ഇംപ്രസാരിയോ ആയിരുന്നു പരിപാടിയുടെ സംഘാടകര്‍.