ആ​ശം​സ ആ​ദ​രാ​ഞ്ജ​ലി​യായി! വി​ശ​ദീ​ക​ര​ണം ല​ഭി​ച്ച ശേ​ഷം ന​ട​പ​ടി​യെ​ന്ന് എം.​എം. ഹ​സ​ൻ

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ന്‍റെ ഐ​ശ്വ​ര്യ കേ​ര​ള​യാ​ത്ര​യോ​ട​നു​ബ​ന്ധി​ച്ച് പാ​ർ​ട്ടി പ​ത്ര​ത്തി​ലെ സ​പ്ലി​മെ​ന്‍റി​ലെ ആ​ദ​രാ​ഞ്ജ​ലി പ്ര​യോ​ഗം വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വി​ശ​ദീ​ക​ര​ണം ല​ഭി​ച്ച​ശേ​ഷം തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സി​ന്‍റെ മു​തി​ർ​ന്ന നേ​താ​വും യു​ഡി​എ​ഫ് ക​ണ്‍​വീ​ന​റു​മാ​യ എം.​എം.​ഹ​സ​ൻ.

ഇ​ത് സം​ബ​ന്ധി​ച്ച് കെ​പി​സി​സി വീ​ക്ഷ​ണം മാ​നേ​ജ്മെ​ന്‍റി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്. വീ​ക്ഷ​ണം എം​ഡി ജെ​യ്സ​ണ്‍ ജോ​സ​ഫ് ജീ​വ​ന​ക്കാ​രോ​ടും വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്.

ഇ​ത് സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ശേ​ഷം ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തിരേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എം.​എം ഹ​സ​ൻ രാ​ഷ്‌ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

ഐ​ശ്വ​ര്യ കേ​ര​ള​യാ​ത്ര​ക്ക് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് കൊ​ണ്ട് വീ​ക്ഷ​ണം പ​ത്രം ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യ സ​പ്ലി​മെ​ന്‍റി​ലാ​ണ് ആ​ശം​സ​ക​ൾ​ക്ക് പ​ക​രം ആ​ദ​രാ​ഞ്ജ​ലി​ക​ൾ എ​ന്ന് പ്രി​ന്‍റ് ചെ​യ്ത് വ​ന്ന​ത്.

പ​ത്ര വി​ത​ര​ണം ന​ട​ത്തി​യ ശേ​ഷ​മാ​ണ് തെ​റ്റ് പ​ല നേ​താ​ക്ക​ളും ക​ണ്ട​ത്. സം​ഭ​വം വി​വാ​ദ​മാ​കു​ക​യും ഇ​ത് ഗ്രൂ​പ്പ് വ​ഴ​ക്കി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന വി​ധ​ത്തി​ൽ പ്ര​ചാ​ര​ണം ഉ​ണ്ടാ​വു​ക​യും ചെ​യ്തു.

ഐ​ശ്വ​ര്യ കേ​ര​ള​യാ​ത്ര​യു​ടെ ശോ​ഭ കെ​ടു​ത്തു​ന്ന ന​ട​പ​ടി​യാ​യി​പ്പോ​യി വീ​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​യ​തെ​ന്ന് കോ​ണ്‍​ഗ്ര​സി​ലെ പ​ല നേ​താ​ക്ക​ളും വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment