ഒഴിഞ്ഞുപോ..! രാജിവയ്ക്കാതെ തോമസ് ചാണ്ടി കടിച്ചു തൂങ്ങിയാല്‍ നാണംകെട്ട് ഇറങ്ങിപ്പോകേണ്ടിവരുമെന്ന് ഹസന്‍

കൊച്ചി: തോമസ് ചാണ്ടിക്കെതിരായി എജിയുടെ നിയമോപദേശവും പുറത്തുവന്ന സാഹചര്യത്തില്‍ അദ്ദേഹം മന്ത്രിസഭയില്‍നിന്ന് രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍. തോമസ് ചാണ്ടി മന്ത്രിസഭയില്‍ ഇനിയും കടിച്ചു തൂങ്ങിയാല്‍ നാണംകെട്ട് ഇറങ്ങിപ്പോകേണ്ടിവരുമെന്നും ഹസന്‍ പറഞ്ഞു.

സോളാര്‍ റിപ്പോര്‍ട്ടിലെ ഗൂഢാലോചനയെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്താന്‍ തയാറാകണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

Related posts