എവിടെ ഒളിച്ചാലും പൊക്കും..! നാട്ടകം കോളജ് ജംഗ്ഷനിൽ അമിതവേഗത്തിലെ ത്തിയ വാഹനം ഇടിച്ച് വീട്ടമ്മ മിരിച്ച സംഭവം; അജ്ഞാത വാഹനം കണ്ടെത്തുമെന്ന്   പോലീസ്

ചി​ങ്ങ​വ​നം: അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ചു വ​ഴി​യാ​ത്ര​ക്കാ​രി മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ചി​ങ്ങ​വ​നം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​യ്മ​നം, കൊ​ച്ചു​പു​ര​യ്ക്ക​ൽ ച​ന്ദ്ര​ശേ​ഖ​ര​പ​ണി​ക്ക​രു​ടെ ഭാ​ര്യ പൊ​ന്ന​മ്മ എ​ന്നു വി​ളി​ക്കു​ന്ന സു​മ​തി​ക്കു​ട്ടി (67) ആ​ണ് മ​രി​ച്ച​ത്. ഇ​വ​ർ നാ​ട്ട​കം കോ​ള​ജി​ന് സ​മീ​പം അ​മ​ലു​കോ​ട്ടേ​ജി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

എം​സി റോ​ഡി​ൽ നാ​ട്ട​കം കോ​ള​ജ് ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ രാ​ത്രി 7.30ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​മി​ത വേ​ഗ​ത്തിലെ​ത്തി​യ വാ​ഹ​നം സു​മ​തി​ക്കു​ട്ടി​യെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച​തി​നു​ശേ​ഷം നി​ർ​ത്താ​തെ പോ​കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​മ​തി​ക്കു​ട്ടി​യെ നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ചി​ങ്ങ​വ​നം പോ​ലീ​സ് എ​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഇ​ന്ന് ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു കൊ​ടു​ക്കു​മെ​ന്ന് ചി​ങ്ങ​വ​നം പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​ദേ​ശ​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ള്ള സി​സി​ടി​വി കാ​മ​റ​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു ഇ​ടി​ച്ച വാ​ഹ​നം ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണു ചി​ങ്ങ​വ​നം പോ​ലീ​സ്.

Related posts