ഗൂഢാലോചനയെടുത്ത് പറ‍യുന്നത്..! ദിലീപിനെ ഇത്രകാലം രക്ഷിച്ചത് മുഖ്യമന്ത്രി; ഇന്നസെന്‍റ് എംപിയും എംഎൽഎമാരായ കെ.ബി.ഗണേഷ്കുമാറും മുകേഷും രാജിവയ്ക്കണമെന്നും എംഎം ഹസൻ

mmhassanതിരുവനന്തപുരം: നടിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയ ദിലീപിനെ ഇത്രയും കാലം രക്ഷിച്ചുപിടിച്ചത് മുഖ്യമന്ത്രിയാണെന്ന് കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അമ്മയുടെ ഭാരവാഹികളായ ഇടത് ജനപ്രതിനിധികളുടെ വാക്കുകേട്ടാണോ മുഖ്യമന്ത്രി ഗൂഢാലോചനയില്ലെന്ന് ആദ്യമേ പ്രഖ്യാപിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ദിലീപിനെ സംരക്ഷിച്ച ഇന്നസെന്‍റ് എംപിയും എംഎൽഎമാരായ കെ.ബി.ഗണേഷ്കുമാറും മുകേഷും രാജിവയ്ക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു.

Related posts