നല്ല എഡിറ്റിംഗ്..! പ്രസംഗത്തിൽ സ്ത്രീ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല; നാലാൾ സമരമാ ണിപ്പോൾ നടക്കുന്നതെന്നും ഉദ്യോഗസ്ഥരെ ഇനിയും വിമർശിക്കുമെന്ന് എം.എം.മണി

MM-maniതിരുവനന്തപുരം: വിവാദ പ്രസംഗത്തിൽ സ്ത്രീയെന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്ന് മന്ത്രി എം.എം.മണി. പ്രസംഗത്തിൽ പറഞ്ഞത് എഡിറ്റ് ചെയ്തു തനിക്കെതിരേ ഉപയോഗിച്ചു. ചില മാധ്യമപ്രവർത്തകർക്ക് തന്നോടു വിരോധമുണ്ട്.തൂക്കിക്കൊല്ലാൻ വിധിക്കുന്പോൾ എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി പോലും ചോദിക്കുമെന്നും മണി നിയമസഭയിൽ വിശദീകരിച്ചു. പ്ര​തി​പ​ക്ഷ​ത്ത് നി​ന്ന് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ന​ൽ​കി​യ അ​ടി​യ​ന്തി​ര പ്ര​മേ​യ നോ​ട്ടീ​സി​ന് മ​റു​പ​ടി​യായി മുഖ്യ​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണ​ത്തി​ന് പി​ന്നാ​ലെയാണ് മ​ണി കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചത്.പൊന്പിള ഒരുമൈ പ്രവർത്തകരെ ആക്ഷേപിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. മൂ​ന്നാ​റി​ൽ സ​മ​രം ന​ട​ത്തു​ന്ന​ത് ബി​ന്ദു​കൃ​ഷ്ണ​യും ശോ​ഭ സു​രേ​ന്ദ്ര​നു​മാണ്. പൊന്പിള ഒരുമൈ പ്രവർത്തകരെല്ലാം മൂന്നാറിൽ നടക്കുന്ന സമരത്തിനില്ല. നാലാൾ സമരമാണിപ്പോൾ നടക്കുന്നത്. തന്നേയും പാർട്ടിയേയും താറടിക്കാനാണ് ശ്രമം. സ്ത്രീകളോട് എന്നും ആദരവോടെയേ പെരുമാറിയിട്ടുള്ളൂ. ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​നി​യും വി​മ​ർ​ശി​ക്കു​മെ​ന്നും മണി പറഞ്ഞു.

എന്നാൽ മണിയുടെ വിശദീകരണം തടസ്സപ്പെടുത്തിയ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. മണിയുടെ രാജി ആവശ്യപ്പെട്ടു പ്ലക്കാർഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിൽ എത്തിയത്.

Related posts