നമ്മളോടാ കളി..! നേതാക്കള്‍ക്കും മന്ത്രി മണിക്കും എസ്പി അനഭിമതന്‍; സ്ഥലംമാറ്റി ഉത്തരവായി

mm-mnaiപോലീസ് മേധാവി ഹരിശങ്കറിനെ മാറ്റി. കണ്ണൂര്‍ െരകെംബ്രാഞ്ച് എസപി ബി. അശോകനാണ് പത്തനംതിട്ടയിലെ പുതിയ പോലീസ് മേധാവി. സ്ഥലംമാറ്റ ഉത്തരവില്‍ ഹരിശങ്കറിനു പുതിയ ചുമതല നല്‍കിയിട്ടില്ല.

2016 ജൂണിലാണ് ഹരിശങ്കര്‍ പത്തനംതിട്ട പോലീസ് മേധാവിയായി എത്തുന്നത്. എല്‍ഡിഎഫ് മന്ത്രിസഭ അധികാരമേറ്റതോടെയാണ് കണ്ണൂര്‍ എസ്പി ആയിരുന്ന ഹരിശങ്കറിനെ പത്തനംതിട്ടയിലേക്കും പത്തനംതിട്ട എസ്പി ആയിരുന്ന നാരായണനെ വിജിലന്‍സിലേക്കും മാറ്റിയത്. യുഡിഎഫ് ഭരണകാലത്ത് കണ്ണൂര്‍ എസ്പി ആയിരിക്കെ സിപിഎം നേതാക്കള്‍ക്ക് അനഭിമതനായ ഹരിശങ്കറിനെ പത്തനംതിട്ടയിലേക്കു കൊണ്ടുവന്നതിനെ അന്നുതന്നെ ജില്ലയിലെ സിപിഎം നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. നിയമനത്തിനെതിരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയോടു ജില്ലാ നേതാക്കള്‍ അന്നേ പരാതിപ്പെട്ടതാണ്.

ജില്ലയിലെ പോലീസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പാര്‍ട്ടി നിലപാടുകളും താത്പര്യങ്ങളും പാലിക്കപ്പെടാതെ വന്നതോടെ ഹരിശങ്കറിനെ മാറ്റണമെന്നാവശ്യ പ്പെട്ട് സിപിഎം ജില്ലാ ഘടകം പല തവണ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. നേതാക്കള്‍ മുഖ്യമന്ത്രിയെ നേരിട്ടു കണ്ടും ആവശ്യമുന്നയിച്ചിരുന്നു. ഇങ്ങനെയിരിക്കെയാണ് അടുത്തയിടെ പത്തനംതിട്ടയിലെത്തിയ മന്ത്രി എം.എം. മണിക്കുനേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്.

പോലീസ് ഓഫീസ് അസോസിയേഷന്‍ ജില്ലാതല പരിപാടിയില്‍ പങ്കെടുത്ത് മന്ത്രി എം. എം. മണി പോലീസ് മേധാവിയെ പരസ്യമായി വിമര്‍ശിക്കുക യുമുണ്ടായി. ഇലവുംതിട്ടയില്‍ നിന്ന് പത്തനംതിട്ടയിലെത്തുമ്പോള്‍ മന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ സാധ്യതയുണ്ടെന്ന് പേഴ്‌സണല്‍ സ്റ്റാഫ് പൊലീസ് ചീഫിനെ നേരിട്ടറിയിച്ചിരുന്നു. എന്നാല്‍, ആവശ്യമായ സുരക്ഷയൊ രുക്കുന്നതില്‍ വീഴ്ചയുണ്ടായെന്നാണ് ആക്ഷേപം. പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷന്‍ റോഡിലാണ് മന്ത്രിയെ തടഞ്ഞത്. ‘എനിക്കു രണ്ടെണ്ണം കിട്ടുന്നെ ങ്കില്‍ കിട്ടിക്കോട്ടെ എന്ന്‌പോലീസ് ചീഫ് കരുതിക്കാണും’ എന്നാ യിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതിനു മുമ്പ് പത്തനംതിട്ടയില്‍ മറ്റൊരു പരിപാടിയില്‍ പങ്കെടുത്തു മടങ്ങിയ മന്ത്രി ജി. സുധാകരനു നേരെയും അപ്രതീക്ഷിതമായി യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കൊടി കാട്ടിയിരുന്നു.

കേരളോത്സവം ഉദ്ഘാടനത്തിനു തിരുവല്ലയിലെത്തിയ മുഖമന്ത്രി പിണറായി വിജയനു നിവേദനം നല്‍കാന്‍ വന്നവരെ തടഞ്ഞതിന്റെ പേരില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവും പോലീസ് മേധാവിയും തമ്മില്‍ വാക്കേറ്റമുണ്ടായത് കഴിഞ്ഞ ദിവസമാണ്.സിപിഎം നേതാക്കള്‍ക്ക് ഓഫീസില്‍ സന്ദര്‍ശനാനുമതി നല്‍കാത്തതും വിവാദമായി. മണിക്കൂറുകള്‍ കാത്തിരുന്നാണ് പലരും പോലീസ് മേധാവിയെ കണ്ടതെന്നും പാര്‍ട്ടിയില്‍ ആക്ഷേപമുണ്ട്. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതാക്കള്‍ നേരത്തെതന്നെ പരസ്യമായി പോലീസിനെതിരെ രംഗത്തുവന്നിരുന്നു. ഇവരില്‍ പലര്‍ക്കും പോലീസ് മര്‍ദനമേറ്റതാണ് പ്രകോപനകാരണമായത്.

മന്ത്രി എം.എം. മണിയെ തടഞ്ഞതുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചതും വിവാദമായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും പരാതിക്കാരാണ്. പെറ്റിക്കേസ് തികയ്ക്കാനുള്ള എസ്പിയുടെ സമ്മര്‍ദത്തിന്റെ പേരില്‍ പോലീസ് സേനയിലും അതൃപ്തി പടര്‍ന്നിരുന്നു. ശബരിമല മകരവിളക്കുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുടെ മധ്യേയാണ് ജില്ലാ പോലീസ് മേധാവിയുടെ മാറ്റമെന്ന് ആക്ഷേപമുണ്ട്. ഇതുമായി ബന്ധപ്പെട്ട തീരുമാനം ഡിജിപി തലത്തിലുണ്ടാകും. ശബരിമല തീര്‍ഥാടനത്തിനുവേണ്ടി ആധുനികമായ ക്രമീകരണങ്ങള്‍ എസ്പി നേരിട്ടു നടത്തിയിരുന്നു. ഹെല്‍പ്പ് ലൈന്‍, മൊബൈല്‍ ആപ്ലിക്കേഷന്‍, പാര്‍ക്കിംഗ് ആധുനികവത്കരണം, കാമറാ സംവിധാനങ്ങള്‍ എന്നിവ ഇതില്‍ ചിലതാണ്.

Related posts