മു​ഖ്യ​മ​ന്ത്രി​ക്കും പി. ​ജ​യ​രാ​ജ​നും വ​ധ​ഭീ​ഷ​ണി; ചെ​റു​താ​ഴം സ്വ​ദേ​ശി​ക്കെ​തി​രേ കേ​സ്; ഇ​യാ​ൾ ഇ​തി​നു മുൻപും സ​മാ​ന​മാ​യ രീ​തി​യി​ൽ ഭീ​ഷ​ണി​മു​ഴ​ക്കി​യ​താ​യി പോ​ലീ​സ്

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി​ക്കും സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​നു​മെ​തി​രേ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ യു​വാ​വി​നെ​തി​രേ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു. പ​ഴ​യ​ങ്ങാ​ടി ചെ​റു​താ​ഴം സ്വ​ദേ​ശി വി​ജേ​ഷി​നെ​തി​രേ (37)യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ കു​റെ ദി​വ​സ​ങ്ങ​ളാ​യി സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ​ക​മ്മി​റ്റി ഓ​ഫീ​സാ​യ അ​ഴീ​ക്കോ​ട​ൻ മ​ന്ദി​ര​ത്തി​ലെ ലാ​ൻ​ഡ് ലൈ​ൻ ഫോ​ണി​ലാ​ണ് നി​ര​ന്ത​ര​മാ​യി ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​നെ​യും വ​ധി​ക്കു​മെ​ന്നു ഭീ​ഷ​ണി മു​ഴ​ക്കു​ക​യും സി​പി​എം നേ​താ​ക്ക​ൾ​ക്കെ​തി​രേ അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തു​ക​യും ചെ​യ്തു​വെ​ന്നാ​ണു കേ​സ്.

ഇ​യാ​ൾ ഇ​തി​നു മു​ന്പും സ​മാ​ന​മാ​യ രീ​തി​യി​ൽ ഭീ​ഷ​ണി​മു​ഴ​ക്കി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സി​പി​എം ഓ​ഫീ​സ് സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​പ്ര​കാ​രം ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts