സ്ത്രീ ​സു​ര​ക്ഷ​യൊ​രു​ക്കാ​ൻ ക​ഴി​യാ​ത്ത വ​നി​താ​മ​ന്ത്രി​മാ​ർ രാ​ജി​വ​യ്ക്ക​ണം: ഷാ​നി​മോ​ൾ ഉ​സ്മാ​ൻ

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്തു സ്ത്രീ ​സു​ര​ക്ഷ​യൊ​രു​ക്കാ​ൻ ക​ഴി​യാ​ത്ത വ​നി​താ മ​ന്ത്രി​മാ​രാ​യ കെ.​കെ.​ശൈ​ല​ജ​യും ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യും രാ​ജി​വ​യ്ക്ക​ണ​മെ​ന്നു കെ​പി​സി​സി രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗം ഷാ​നി​മോ​ൾ ഉ​സ്മാ​ൻ. കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​എ​സ്ടി​എ) ക​ണ്ണൂ​ർ ജി​ല്ലാ വ​നി​താ സ​മ്മേ​ള​നം ശി​ക്ഷ​ക് സ​ദ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

പി.​കെ. ശ​ശി എം​എ​ൽ​എ​ക്കെ​തി​രാ​യി പാ​ർ​ട്ടി​യി​ലെ ത​ന്നെ വ​നി​താ നേ​താ​വ് പീ​ഡി​പ്പി​ച്ചു​വെ​ന്നു പ​രാ​തി ന​ൽ​കി​യി​ട്ടും പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ടാ​നോ ഫോ​ൺ എ​ടു​ക്കാ​നോ ഈ ​വ​നി​താ മ​ന്ത്രി​മാ​ർ ത​യാ​റാ​യി​ട്ടി​ല്ല. പീ​ഡി​പ്പി​ച്ച യു​വ​തി​ക്ക് അ​നു​കൂ​ല​മാ​യി ഒ​രു​വാ​ക്കി​ന്‍റെ പി​ന്തു​ണ പോ​ലും ഇ​വ​ർ ന​ൽ​കാ​ത്ത​തു സി​പി​എ​മ്മി​ന്‍റെ ജീ​ർ​ണി​ച്ച രാ​ഷ്‌​ട്രീ​യ മു​ഖ​മാ​ണു വ്യ​ക്ത​മാ​ക്കു​ന്ന​ത്.

പി.​കെ. ശ​ശി​യു​ടെ കാ​ര്യ​ത്തി​ൽ സി​പി​എം നി​യ​മ​വ്യ​വ​സ്ഥ​യെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ്. നി​യ​മ മ​ന്ത്രി ബാ​ല​നും പി.​കെ. ശ്രീ​മ​തി എം​പി​യും പ​രാ​തി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​തു സ​മാ​ന്ത​ര നി​യ​മ​സം​വി​ധാ​നം ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ശ​ശി​ക്കെ​തി​രെ​യു​ള്ള പ​രാ​തി ഉ​ട​ൻ പോ​ലീ​സി​നു കൈ​മാ​റ​ണം.

ഇ​ല്ലെ​ങ്കി​ൽ വ​നി​ത​ക​ൾ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​വു​മാ​യി തെ​രു​വി​ൽ ഇ​റ​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ​ന്പ​ളം നി​ർ​ബ​ന്ധി​ച്ചു ച​ല​ഞ്ച് ചെ​യ്യു​ന്ന​ത് തെ​റ്റാ​ണ്. ഭൂ​മി പോ​ലും ന​ൽ​കാ​ൻ ത​യാ​റാ​യ​വ​രാ​ണ് ഇ​വി​ട​ത്തെ ജ​ന​ങ്ങ​ൾ. നി​ർ​ബ​ന്ധി​ച്ചു വെ​ല്ലു​വി​ളി​ച്ചു ശ​ന്പ​ളം വാ​ങ്ങി​ക്കു​ന്ന​തു ജീ​വ​ന​ക്കാ​രി​ൽ സ​ർ​ക്കാ​രി​നു വി​ശ്വാ​സ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ്.

വൃ​ത്തം വ​ര​ച്ച് അ​തി​ന​ക​ത്തു നി​ർ​ത്തി​യാ​ണു സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ കൊ​ണ്ടു ച​ല​ഞ്ച് ന​ട​ത്തു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി അ​മേ​രി​ക്ക​യി​ൽ പോ​യി ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ മ​റ്റു മ​ന്ത്രി​മാ​രെ ഏ​ൽ​പി​ക്കാ​ത്ത​തി​നാ​ൽ കേ​ര​ള​ത്തി​ൽ പ​രി​പൂ​ർ​ണ​മാ​യും ഭ​ര​ണം സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ.​പി. ജ​യ​രാ​ജ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം വി​ളി​ച്ച് അ​ധ്യ​ക്ഷ​ത വ​ഹി​ക്കാ​ത്ത​തു മ​ന്ത്രി​മാ​ർ ത​മ്മി​ലു​ള്ള അ​ടി​പി​ടി കാ​ര​ണ​മാ​ണ്. ദു​രി​താ​ശ്വാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പോ​ലും താ​ളം​തെ​റ്റി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. കെ​പി​എ​സ്ടി​എ വ​നി​താ ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൺ ടി.​വി. ജ്യോ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​മാ ബാ​ല​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​കെ.​വി. ഫി​ലോ​മി​ന, കെ. ​ശോ​ഭ, ഷാ​ഹി​ത റ​ഹ്‌​മാ​ൻ, കെ.​സി. രാ​ജ​ൻ, കെ. ​ര​മേ​ശ​ൻ, ര​ജ​നീ ര​മാ​ന​ന്ദ്, ഗീ​ത കൊ​മ്മേ​രി, പി.​പി. സ​ത്യ​വ​തി, സി.​കെ. ഗി​രി​ജ, പി.​എം. ജ​യ​ശ്രീ, കെ.​എം. ബി​ന്ദു, കെ.​എം. ഉ​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ഡോ. ​എം.​പി. ബി​ന്ദു ക്ലാ​സെ​ടു​ത്തു. സ​മാ​പ​ന സ​മ്മേ​ള​നം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Related posts