സ്കൂളിന് സമീപം  അ​ന​ധി​കൃ​ത മൊ​ബൈ​ൽ ട​വ​ർ നി​ർ​മാണം പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്

കൊല്ലം: ക​രി​ക്കോ​ട് ഗ​വ​ണ്മെ​ന്റ് എ​ൽ.​പി സ്കൂ​ളി​ന് സമീപം നി​ർ​മ്മാ​ണ​ത്തി​ലി​രി​ക്കു​ന്ന മൊ​ബൈ​ൽ ട​വ​ർ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​രി​സ​ര​വാ​സി​ക​ൾ പ്ര​ക്ഷോ​ഭ​​ത്തി​നൊ​രു​ങ്ങു​ന്നു .ക​രി​ക്കോ​ട് പ്ര​ദേ​ശ​ത്ത് ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ഒ​ന്നി​ല​ധി​കം മൊ​ബൈ​ൽ ട​വ​ർ ഉ​ള്ള​പ്പോ​ഴാ​ണ് വീണ്ടും ചവർ നിർമാണം.

മൂ​ന്നു നി​ല കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലു​ള്ള ഏ​തു​ത​രം നി​ർ​മ്മാ​ണ​ത്തി​നും അ​ടു​ത്ത വ​സ്തു അ​തി​ർ​ത്തി​യി​ൽ നി​ന്നും പ​ത്തു മീ​റ്റ​ർ വേ​ണ​മെ​ന്ന കെ​ട്ടി​ട നി​ർ​മ്മാ​ണ​ച​ട്ടം ലം​ഘി​ച്ച് കേ​വ​ലം 1 മീ​റ്റ​ർ അ​ക​ല​മു​ള്ള കെ​ട്ടി​ട​ത്തി​നു​മു​ക​ളി​ലാണ് ഏ​ക​ദേ​ശം 30 അ​ടി​യോ​ളം ഉ​യ​രം വ​രു​ന്ന ട​വ​ർ നി​ർ​മ്മാ​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ചി​ട്ടു​ള്ള​ത്.രാ​ത്രിയിൽ ആ​രും കാ​ണാ​തെ യാ​തൊ​രു സു​ര​ക്ഷി​ത​ത്വ​വും പാ​ലി​ക്കാ​തെ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ചു​ള്ള നി​ർ​മ്മാ​ണ​ത്തി​ൽ പ​രാ​തി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് താ​ത്കാ​ലി​ക​മാ​യി നി​ർ​മ്മാ​ണം നി​ർ​ത്തി വ​ച്ചി​രി​ക്കു​ക​യാ​ണ്.

സ്കൂ​ൾ,ആ​ശു​പ​ത്രി പ​രി​സ​ര​ത്തു നി​ന്നും 500 മീ​റ്റ​ർ അ​ക​ലം പാ​ലി​ച്ചെ മൊ​ബൈ​ൽ ട​വ​ർ നി​ർ​മ്മാ​ണം പാ​ടു​ള്ളു എ​ന്നു​ള്ള സു​പ്രീം കോ​ട​തി വി​ധി​യു​ണ്ടാ​യി​ട്ടും കേ​വ​ലം പ​ത്തു മീ​റ്റ​ർ അ​ക​ല​ത്തി​ലു​ള്ള 400ൽ ​അ​ധി​കം കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന ഗ​വ​ണ്മെ​ന്റ് എ​ൽ.​പി സ്കൂ​ളും ,2000 കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന ശി​വ​റാം എ​ൻ എ​സ് സ്കൂ​ളും നി​ല​നി​ല്ക്കെ മൊ​ബൈ​ൽ നി​ർ​മ്മാ​ണ​ത്തി​ൽ സ്കൂൾ അധികൃതരും വിദ്യാർഥികളും പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.​

പി ടി.​എ യും ​സ്കൂ​ൾ അ​ധി​കൃ​ത​രും നി​ർ​മ്മാ​ണ​ത്തി​നെ​തി​രെ പ​രാ​ധി ന​ല്കി ക​ഴി​ഞ്ഞു.​കൂ​ടു​ത​ൽ മരപരിപാടികൾക്ക് ത​ദ്ദേ​ശ വാ​സി​ക​ൾ ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ്

Related posts