നിങ്ങളുടെ അറിവിലേക്കായി..!  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സ​മീ​പം മൊ​ബൈ​ൽ ട​വ​ർ പാടില്ലെന്ന് മനുഷ്യാവകാശ ക​മ്മീ​ഷ​ൻ

കൊ​ച്ചി: സം​സ്ഥാ​ന വി​വ​ര​സാ​ങ്കേ​തി​ക ​വി​ദ്യാവ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​നു വി​രു​ദ്ധ​മാ​യി സ്കൂ​ൾ, കോ​ള​ജ്, ആ​ശു​പ​ത്രി, അങ്കണ​വാ​ടി, പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​ന്നി​വ​യ്ക്കു സ​മീ​പം മൊ​ബൈ​ൽ ഫോ​ണ്‍ ട​വ​റു​ക​ൾ സ്ഥാ​പി​ക്ക​രു​തെ​ന്നു സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ഇ​തി​നു വി​രു​ദ്ധ​മാ​യി ന​ട​ക്കു​ന്ന ട​വ​ർ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​ക​രു​തെ​ന്നും ക​മ്മീ​ഷ​ൻ ആ​ക്ടിം​ഗ് ചെ​യ​ർ​മാ​ൻ പി.​ മോ​ഹ​ന​ദാ​സ് ഉ​ത്ത​ര​വി​ട്ടു.

മൂ​ന്നൂ​റോ​ളം കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന, 120 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള തൃ​പ്പൂ​ണി​ത്ത​റ സേ​ക്ര​ഡ് ഹാ​ർ​ട്ട് യു​പി​എ​സി​ന് എ​ട്ട് മീ​റ്റ​ർ മാ​റി മൊ​ബൈ​ൽ ഫോ​ണ്‍ ട​വ​ർ സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്കം അ​നു​വ​ദി​ക്ക​രു​തെ​ന്നും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. സ്കൂ​ൾ പ്രധാനാധ്യാപിക വ​ൽ​സ​ല സി.​ ബേ​ബി സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. സ്കൂ​ളി​ന് എ​തി​ർ​വ​ശ​ത്താ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ലാ​ണു ട​വ​ർ സ്ഥാ​പി​ക്കു​ന്ന​ത്.

ക​മ്മീ​ഷ​ൻ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യി​ൽനി​ന്നു റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഐ​ഡി​യ​യു​ടെ ട​വ​ർ സ്ഥാ​പി​ക്കാ​ൻ അ​പേ​ക്ഷ ല​ഭി​ച്ച​തി​നെത്തു​ട​ർ​ന്നു സ്ഥ​ലപ​രി​ശോ​ധ​ന ന​ട​ത്തി അ​നു​മ​തി ന​ൽ​കി​യ​താ​യി ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നും സ്കൂ​ൾ അ​ധി​കൃ​ത​രും ഇ​തി​നെ​തി​രേ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

കെ​ട്ടി​ടനി​ർ​മാ​ണ ച​ട്ട​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി പെ​ർ​മി​റ്റ് ന​ൽ​കി​യ​തി​നാ​ൽ പെ​ർ​മി​റ്റ് റ​ദ്ദ് ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്നും നി​ർ​മാ​ണ​ത്തി​ന് ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ സ്കൂ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ര്യം ക​ന്പ​നി പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

2015 ജ​നു​വ​രി ഒ​ന്നി​നു വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യാ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ന് വി​രു​ദ്ധ​മാ​യാ​ണ് ന​ഗ​ര​സ​ഭാ ട​വ​റി​ന് അ​നു​മ​തി ന​ൽ​കി​യ​തെ​ന്നു ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്തി. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി നി​ർ​ത്തി​വ​യ്പി​ക്ക​ണ​മെ​ന്നു ക​മ്മീ​ഷ​ൻ ആ​ക്ടിം​ഗ് ചെ​യ​ർ​മാ​ൻ പി.​ മോ​ഹ​ന​ദാ​സ് തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് ഉ​ത്ത​ര​വ് ന​ൽ​കി.

Related posts