ചതിച്ചതാ… എന്നെ ചതിച്ചതാ..! 30000 രൂ​പ​യു​ടെ ഫോ​ൺ 1500 രൂപയ്ക്ക്; ഒടുവിൽ യു​വാ​വി​നെ വ​ഞ്ചി​ച്ചു​വെ​ന്ന​തി​ന് പോലീസിൽ പരാതി

ചെ​റു​വ​ത്തൂ​ർ: വ​ൻ തു​ക​യു​ടെ മൊ​ബൈ​ൽ ഫോ​ൺ ചെ​റി​യ തു​ക അ​ട​ച്ചാ​ൽ ത​രാ​മെ​ന്ന് പ​റ​ഞ്ഞ് യു​വാ​വി​നെ വ​ഞ്ചി​ച്ചു​വെ​ന്ന​തി​ന് ച​ന്തേ​ര പോ​ലീ​സ് കേ​സെ​ടു​ത്തു.

30,000 രൂ​പ വി​ല വ​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ വെ​റും 1500 രൂ​പ​യും ഹാ​ൻ​ഡ്ലിം​ഗ് ചാ​ർ​ജും ന​ൽ​കി​യാ​ൽ ഓ​ൺ​ലൈ​ൻ വ​ഴി എ​ത്തി​ക്കു​ന്നു​ന്ന് പ​റ​ഞ്ഞ് സാ​മൂ​ഹ്യ മാ​ധ്യ​മം വ​ഴി വ​ന്ന പ​ര​സ്യം ക​ണ്ട് പ​ണ​മ​യ​ച്ച ചെ​റു​വ​ത്തൂ​ർ വ​ട​ക്കു​മ്പാ​ട് സ്വ​ദേ​ശി ടി. ​സൂ​ര​ജാ​ണ് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​ത്.

ജ​നു​വ​രി 13ന് ​പ​ര​സ്യം ക​ണ്ട് പ്ര​തി​ക​രി​ച്ച​തോ​ടെ ഹ​രി​യാ​ന സ്വ​ദേ​ശി​യാ​ണെ​ന്ന് ക​രു​തു​ന്ന റി​ജേ​ഷ് കു​മാ​ർ എ​ന്ന​യാ​ളാ​ണ് യു​വാ​വി​നെ വ​ഞ്ചി​ച്ച​തെ​ന്ന് ച​ന്തേ​ര പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment