മോഷണം രാഷ്ട്രീയ നേതാക്കളുടെ വീടുകളില്‍ മാത്രം; എത്തുന്നതാവട്ടെ ആഡംബര കാറിലും; റിട്ടയേര്‍ഡ് ബാങ്ക് മാനേജരുടെ മകനായ സിദ്ധാര്‍ഥ് എന്ന യുവാവിന്റെ മോഷണരീതിയറിഞ്ഞ് പോലീസിന്റെ കണ്ണുതള്ളി…

വേറേ നിവൃത്തിയില്ലാത്തതു കൊണ്ടാണ് പലരും മോഷണത്തിനായി ഇറങ്ങിത്തിരിക്കുന്നത്. എന്നാല്‍ മോഷണം ഒരു ഹോബിയാക്കി മാറ്റിയ കഥയാണ് സിദ്ധാര്‍ഥ് മെഹറോത്ര എന്ന 27കാരന് പറയാനുള്ളത്. ബാങ്ക് മാനേജറുടെ മകനായ ഇയാള്‍ മോഷ്ടിക്കാന്‍ തെരഞ്ഞെടുക്കുന്ന വീടുകള്‍ക്കും പ്രത്യേകതയുണ്ട്. രാഷ്ട്രീയക്കാരുടെയും സിവില്‍ സര്‍വ്വീസുകാരുടെയും വീട്ടില്‍ നിന്ന് മാത്രമെ ഈ യുവാവ് മോഷ്ടിക്കു.

ദാരിദ്ര്യം അനുഭവിക്കുന്നവരുടെ വീട്ടില്‍ കയറി മോഷ്ടിക്കാന്‍ ഇദ്ദേഹത്തെ കിട്ടില്ല. രാഷ്ട്രീയ നേതാക്കളുടെയും സിവില്‍ സര്‍വ്വീസുകാരുടെയും വീടുകള്‍ മാത്രം തെരഞ്ഞുപിടിച്ച് മോഷ്ടിക്കുന്ന ഇയാളെ അറസ്റ്റു ചെയ്ത ഡല്‍ഹി പോലീസ് മോഷണരീതി കണ്ട് അമ്പരന്നു പോയി. സിദ്ധാര്‍ത്ഥ് മെഹറോത്ര എന്ന 27കാരനാണ് അറസ്റ്റിലായത്. ഇയാള്‍ ബാങ്ക് റിട്ടയേര്‍ഡ് ബാങ്ക് മാനേജരുടെ മകനാണ്. മോഷ്ടിച്ച പണം കൊണ്ട് വാങ്ങിയ കാറിലാണ് ഇയാള്‍ മോഷണത്തിന് ഇറങ്ങിയിരുന്നത്. രാഷ്ട്രീയ നേതാക്കള്‍ കൂടുതലായി താമസിക്കുന്ന വസന്ത് കുഞ്ച് വിഹാറിലാണ് സിദ്ധാര്‍ത്ഥ് മോഷ്ടിച്ചിരുന്നത്.

കണ്ടാല്‍ മാന്യനെന്ന് തോന്നും, നല്ലൊരും ഫ്രീക്കന്‍ പയ്യന്‍. മാന്യമായി വസ്ത്രം ധരിച്ച് ക്രുസ് കാറില്‍ എത്തിയിരുന്ന ഇയാള്‍ രാഷ്ട്രീയക്കാരെ സഹായിക്കുന്നു എന്ന പേരില്‍ സിവില്‍ സര്‍വീസുകാരുടെ വീടുകളിലും കയറിയിരുന്നു. രാഷ്ട്രീയക്കാരുടേയും സിവില്‍ സര്‍വീസുകാരുടേയും വീട്ടില്‍ നിന്ന് മാത്രമേ താന്‍ മോഷ്ടിക്കൂ എന്ന് ഇയാള്‍ പറഞ്ഞതായി പൊലീസുകാര്‍ വെളിപ്പെടുത്തി.മോഷണത്തിനായി തെരഞ്ഞെടുക്കുന്ന വീടിന്റെ വാതിലില്‍ മുട്ടി വിളിക്കുന്നതാണ് സിദ്ധാര്‍ത്ഥിന്റെ രീതി. വാതില്‍ തുറന്നാല്‍ വീട് തെറ്റിപ്പോയെന്ന് പറയും. ആരും വാതില്‍ തുറന്നില്ലെങ്കില്‍ ആളില്ലെന്ന് മനസിലാക്കി വാതില്‍ കുത്തിത്തുറക്കും. അവസാന മോഷണത്തില്‍ സിദ്ധാര്‍ത്ഥിനെ സിസിടിവി ക്യാമറയില്‍ പതിയുകയും ഗൂഗിളില്‍ രൂപം സേര്‍ച്ച് ചെയ്തപ്പോള്‍ പിടിവീഴുകയുമായിരുന്നു. സിദ്ധാര്‍ഥിനെപ്പോലെയുള്ള കള്ളന്മാരെ നാടിനാവശ്യമാണെന്നാണ് ചിലര്‍ പറയുന്നത്.

 

Related posts