രാഹുല്‍ ഗാന്ധി മാര്‍ക്കിട്ട പരീക്ഷയില്‍ മോദി തോറ്റിരിക്കുന്നു! കര്‍ണാടക സംസ്ഥാനത്തെ കാര്‍ഷിക വിഷയത്തില്‍ നരേന്ദ്രമോദിയ്ക്ക് എഫ് ഗ്രേഡ് നല്‍കി രാഹുല്‍ ഗാന്ധി; രസകരമായ ട്വീറ്റ് വൈറല്‍

ബോര്‍ഡ് പരീക്ഷകളുടെ റിസള്‍ട്ടുകള്‍ രാജ്യത്തെല്ലായിടത്തും ഒന്നൊന്നായി വന്നുകൊണ്ടിരിക്കുമ്പോള്‍ പ്രധാനമന്ത്രിയ്ക്ക് പ്രോഗ്രസ് കാര്‍ഡ് തയാറാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടക സംസ്ഥാനത്തെ കാര്‍ഷിക വിഷയത്തില്‍ മോദിക്ക് ‘എഫ്’ ഗ്രേഡാണ് രാഹുല്‍ നല്‍കിയിരിക്കുന്നത്.

രാഹുലിന്റെ ട്വീറ്റ് ഇങ്ങനെ:

മിസ്റ്റര്‍ മോദിയുടെ റിപ്പോര്‍ട്ട് കാര്‍ഡ്.

സംസ്ഥാനം: കര്‍ണാടകം
വിഷയം: കാര്‍ഷികം

കാര്‍ഷിക വായ്പ എഴുതിത്തള്ളാനുള്ള, സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ 8500 കോടിരൂപയിലേക്കുള്ള കേന്ദ്രത്തിന്റെ സംഭാവന= 0 രൂപ

പ്രധാനമന്ത്രിയുടെ വിള ഇന്‍ഷുറന്‍സ് പദ്ധതി: കര്‍ഷകര്‍ കഷ്ടപ്പെടുന്നു. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ വന്‍ലാഭം ഉണ്ടാക്കുന്നു.

കര്‍ണാടകത്തിലെ കര്‍ഷകര്‍ക്ക് താങ്ങുവില(മിനിമം സപ്പോര്‍ട്ട് പ്രൈസ്)+50 % കിട്ടുന്നില്ല.
ഗ്രേഡ്= എഫ്.

രാജ്യത്തെ പ്രധാനമന്ത്രി എന്ന നിലയില്‍ മോദി തോറ്റുപോയെന്നും ഇനിയും വറലെയധികം പുരോഗമിക്കാനുണ്ടെന്നാണ് രാഹുല്‍ നല്‍കിയിരിക്കുന്ന പ്രോഗ്രസ് കാര്‍ഡില്‍ നിന്ന് വ്യക്തമാവുന്നത്.

Related posts