പ​ല ത​വ​ണ ലൈം​ഗി​ക വൈ​കൃ​ത​ങ്ങ​ള്‍​ക്ക് ഇ​ര​യാ​ക്കി​, സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ല്‍ അ​ടി​മ​പ്പ​ണി ചെ​യ്യി​ച്ചു! മോ​ഫി​യ പ​ർ​വീ​ണി​ന്‍റെ മ​ര​ണം; ഒ​ന്നാം പ്ര​തി സു​ഹൈ​ൽ

കൊ​ച്ചി: ഗാ​ര്‍​ഹി​ക പീ​ഡ​ന​ത്തെ തു​ട​ര്‍​ന്ന് ആ​ലു​വ​യി​ല്‍ മോ​ഫി​യ പ​ര്‍​വീ​ണ്‍ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു.

മോ​ഫി​യ​യു​ടെ ഭ​ര്‍​ത്താ​വ് സു​ഹൈ​ലാ​ണ് കേ​സി​ലെ ഒ​ന്നാം പ്ര​തി. ര​ണ്ടും മൂ​ന്നും പ്ര​തി​ക​ള്‍ സു​ഹൈ​ലി​ന്റെ മാ​താ​പി​താ​ക്ക​ളാ​ണ്.

ഗാ​ര്‍​ഹി​ക പീ​ഡ​ന​വും സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ലു​ള്ള പീ​ഡ​ന​ങ്ങ​ളും മോ​ഫി​യ​ക്ക് നേ​രി​ടേ​ണ്ടി വ​ന്നു​വെ​ന്നും ഇ​തു​ണ്ടാ​ക്കി​യ ക​ടു​ത്ത മാ​ന​സി​ക സം​ഘ​ര്‍​ഷ​മാ​ണ് യു​വ​തി​യെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്.

സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ല്‍ മോ​ഫി​യ​യെ സു​ഹൈ​ല്‍ പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചു​വെ​ന്നും യു​വ​തി​ക്ക് കൊ​ടി​യ പീ​ഡ​ന​ങ്ങ​ളാ​ണ് ഏ​ല്‍​ക്കേ​ണ്ടി വ​ന്ന​തെ​ന്നും കു​റ്റ​പ​ത്ര​ത്തി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

പ​ണം ചോ​ദി​ച്ച് പ​ല ത​വ​ണ മ​ര്‍​ദ്ദ​ന​മേ​ല്‍​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്നും കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്.

മോ​ഫി​യ​യെ ഏ​ക​ദേ​ശം മൂ​ന്ന് മാ​സ​ത്തോ​ളം ഭ​ര്‍​ത്താ​വി​ന്‍റെ കോ​ത​മം​ഗ​ല​ത്തു​ള്ള വീ​ട്ടി​ല്‍ വെ​ച്ച് സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ല്‍ അ​ടി​മ​പ്പ​ണി ചെ​യ്യി​ച്ചു.

പ​ല ത​വ​ണ ഭ​ര്‍​ത്താ​വ് മോ​ഫി​യ​യെ ലൈം​ഗി​ക വൈ​കൃ​ത​ങ്ങ​ള്‍​ക്ക് ഇ​ര​യാ​ക്കി​യെ​ന്നും പോ​ലീ​സ് കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു.

Related posts

Leave a Comment