ഫോ​​​ക്സ് ഹ​​​ണ്ട്! കോവിഡിനിടയിലും വിദേശത്തുള്ള 2500 പിടികിട്ടാപ്പുള്ളികളെ നാട്ടിലെത്തിച്ച് ചൈന

ബെ​​​​​യ്ജിം​​​​​ഗ്: ലോ​​​കം മു​​​ഴു​​​വ​​​ൻ കോ​​​വി​​​ഡ് മൂ​​​ലം ലോ​​​ക്ഡൗ​​​ണി​​​ൽ ആ​​​യി​​​രു​​​ന്ന​​​പ്പോ​​​ഴും ചൈ​​​നീ​​​സ് അ​​​ധി​​​കൃ​​​ത​​​ർ 2,500 പി​​​ടി​​​കി​​​ട്ടാ​​​പ്പു​​​ള്ളി​​​ക​​​ളെ വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു പി​​​ടി​​​കൂ​​​ടി നാ​​​ട്ടി​​​ലെ​​​ത്തി​​​ച്ചു.

കു​​​​​ടും​​​​​ബാം​​​​​ഗ​​​​​ങ്ങ​​​​​ളെ ഭീ​​​​​ഷ​​​​​ണി​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യും സ​​​​​ർ​​​​​ക്കാ​​​രി​​​ന്‍റെ അ​​​നു​​​മ​​​തി​​​യോ​​​ടെ​​​യു​​​ള്ള ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​ക​​​ൽ രീ​​​തി ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​മാ​​​ണ് ഇ​​​വ​​​രെ തി​​​രി​​​ച്ചു ചൈ​​​ന​​​യി​​​ലെ​​​ത്തി​​​ച്ച​​​തെ​​​ന്ന് ഗാ​​​ർ​​​ഡി​​​യ​​ൻ പ​​​ത്രം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

2014ൽ ​​​​​ചൈ​​​​​ന ആ​​​​​രം​​​​​ഭി​​​​​ച്ച ഫോ​​​​​ക്സ് ഹ​​​​​ണ്ടും തു​​​​​ട​​​​​ർ​​​​​ന്നു 2015​​​ലെ ​​സ്കൈ ​​​നെ​​​​​റ്റും വ​​​​​ഴി ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ൽ 10000ത്തി​​​​​ലേ​​​​​റെ​​​​​പ്പേ​​​​​രെ തി​​​​​രി​​​​​ച്ചെ​​​​​ത്തി​​​​​ച്ചെ​​​​​ന്നാ​​​​​ണ് മ​​​​​നു​​​​​ഷ്യാ​​​​​വ​​​​​കാ​​​​​ശ സം​​​​​ഘ​​​​​ട​​​​​ന​​​​​യാ​​​​​യ സേ​​​​​ഫ്ഗാ​​​​​ർ​​​​​ഡ് ഡി​​​​​ഫ​​​​​ൻ​​​​​ഡേ​​​​​ഴ്സ് പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ട റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ളി​​​​​ലു​​​​​ള്ള​​​​​ത്.

മ​​​​​ഹാ​​​​​മാ​​​​​രി​​​​​യു​​​​​ടെ കാ​​​​​ല​​​​​ത്ത് അ​​​​​ന്താ​​​​​രാ​​ഷ്‌​​ട്ര ത​​​​​ല​​​​​ത്തി​​​​​ൽ ലോ​​​​​ക്ഡൗ​​ണും യാ​​​​​ത്രാ​​​​​നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ങ്ങ​​​​​ളും ഉ​​​​​ണ്ടാ​​​​​യി​​​​​ട്ടും 2020ൽ ​​ 1421 ​​​പേ​​​​​രെ​​​​​യും 2021ൽ 1114​​​ ​​പേ​​​​​രെ​​​​​യു​​​​​മാ​​​​​ണു പി​​​ടി​​​കൂ​​​ടി നാ​​​ട്ടി​​​ലെ​​​ത്തിച്ച​​​ത്.

സാ​​​ന്പ​​​ത്തി​​​ക കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ, ഔ​​​ദ്യോ​​​ഗി​​​ക ചു​​​​​​മ​​​തല​​​ക​​​ളി​​​ൽ വീ​​​ഴ്ച​​​വ​​​രു​​​ത്ത​​​ൽ തു​​​ട​​​ങ്ങി​​​യ​​​വയുമാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പി​​​ടി​​​കി​​​ട്ടാ​​​പ്പു​​​ള്ളി​​​ക​​​ളു​​​ടെ മാ​​​ത്രം ക​​​ണ​​​ക്കാ​​​ണി​​​ത്.

വി​​​ദേ​​​ശ​​​ത്തേ​​​ക്കു ര​​​ക്ഷ​​​പ്പെ​​​ടു​​​ന്ന പി​​​ടി​​​കി​​​ട്ടാ​​​പ്പു​​​ള്ളി​​​ക​​​ളെ തി​​​രി​​​കെ​​​യെ​​​ത്തി​​​ക്കാ​​​നാ​​​യി ‘ഫോ​​​ക്സ് ഹ​​​ണ്ട്’, ‘സ്കൈ ​​​നെ​​​റ്റ്’ തു​​​ട​​​ങ്ങി​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ ചൈ​​​ന​​​യി​​​ലു​​​ണ്ട്.

ഉ​​​യി​​​ഗ​​​ർ വം​​​ശ​​​ജ​​​ർ, ഹോ​​​ങ്കോം​​​ഗി​​​ലെ ജ​​​നാ​​​ധി​​​പ​​​ത്യ​​​വാ​​​ദി​​​ക​​​ൾ, സ​​​ർ​​​ക്കാ​​​രി​​​നെ വെ​​​ല്ലു​​​വി​​​ളി​​​ക്കു​​​ന്ന വി​​​മ​​​ത​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രെ അ​​​മ​​​ർ​​​ച്ച​​​ചെ​​​യ്യാ​​​നാ​​​ണ് ഈ ​​​പ​​​ദ്ധ​​​തി​​​ക​​​ളെ​​​ന്ന് ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ടു​​​ന്നു.

Related posts

Leave a Comment