പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ന്ന​പ്പോ​ൾ ഒ​രാ​ശ്വാ​സ വാ​ക്കെ​ങ്കി​ലും പ​റ​ഞ്ഞി​രു​ന്നു എ​ങ്കി​ൽ ഇ​ന്ന് എ​ന്‍റെ മ​ക​ൾ ജീ​വി​ച്ചി​രു​ന്നേ​നെ…! പൊ​ട്ടി​ക്ക​ര​ഞ്ഞ് മോ​ഫി​യ​യു​ടെ അ​മ്മ; ആ​ശ്വ​സി​പ്പി​ച്ച് നേ​താ​ക്ക​ൾ

ആ​ലു​വ:”​പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ന്ന​പ്പോ​ൾ ഒ​രാ​ശ്വാ​സ വാ​ക്കെ​ങ്കി​ലും പ​റ​ഞ്ഞി​രു​ന്നു എ​ങ്കി​ൽ ഇ​ന്ന് എ​ന്‍റെ മ​ക​ൾ ജീ​വി​ച്ചി​രു​ന്നേ​നെ…’ മോ​ഫി​യ പ​ർ​വീ​ണി​ന്‍റെ അമ്മ​യു​ടെ ഈ ​വാ​ക്കു​ക​ൾ ഹൃ​ദ​യ​ഭേ​ദ​ക​മാ​യി​രു​ന്നു.

ആ​ലു​വ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ​മ​രം ചെ​യ്യു​ന്ന​വ​രെ കാ​ണാ​ൻ ഇ​ന്ന് അ​തി​രാ​വി​ലെ അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തി​യ മാ​താ​വി​ന്‍റെ ക​ണ്ണു​നീ​രും വാ​ക്കു​ക​ളും ക​ര​ള​ലി​യി​ക്കു​ന്ന​താ​യി​രു​ന്നു.

ഭ​ർ​ത്താ​വ് ദി​ൽ​ഷാ​ദി​നോ​ടൊ​പ്പ​മാ​ണ് ഫാ​രി​ഷ ആ​ലു​വ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. നേ​താ​ക്ക​ളെ ക​ണ്ട​തോ​ടെ കെ​ട്ടി പി​ടി​ച്ചു ക​ര​യു​ക​യാ​യി​രു​ന്നു.

ഇ​വ​രെ ആ​ശ്വ​സി​പ്പി​ക്കാ​ൻ നേ​താ​ക്ക​ളാ​യ ബെ​ന്നി ബ​ഹ​നാ​നും അ​ൻ​വ​ർ സാ​ദ​ത്തും റോ​ജി​യു​മെ​ല്ലാം ഏ​റെ പാ​ടു​പ്പെ​ട്ടു.

ഞ​ങ്ങ​ളു​ടെ മ​ക​ൾ​ക്കു വേ​ണ്ടി പോ​രാ​ടു​ന്ന​വ​രോ​ടു​ള്ള ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് മോ​ഫി​യ​യു​ടെ മാ​താ​പി​താ​ക്ക​ൾ മ​ട​ങ്ങി​യ​ത്.

Related posts

Leave a Comment