സു​മ​ന​സു​ക​ളു​ടെ കാ​രു​ണ്യം പ്ര​തീ​ക്ഷിക്കുന്നു; ഹൃ​ദ്രോ​ഗി​യാ​യ അ​റു​പ​തുകാ​രി ചി​കി​ത്സ​യ്ക്കും ഉപജീവനത്തിനും വ​ക​യി​ല്ലാ​തെ ദു​രി​തം പേ​റു​ന്നു

ചി​റ്റൂ​ർ: ഹൃ​ദ്രോ​ഗ ബാ​ധി​ത​യാ​യ അ​റു​പ​തു​കാ​രി തു​ട​ർ​ചി​കി​ത്സ​ക്കും മ​രു​ന്നു വാ​ങ്ങാ​നു​മു​ള്ള വ​രു​മാ​ന​മി​ല്ലാത്ത​തി​നാ​ൽ ഉ​ദാ​ര​മ​തി​ക​ളു​ടെ കാ​രു​ണ്യ​ത്തി​നാ​യി കാ​തോ​ർ​ക്കു​ക​യാ​ണ്. പൊ​ൽ​പ്പു​ള്ളി കു​ണ്ട​ൻ​കാ​ട് പ​രേ​ത​നാ​യ പൊ​ന്നു​വി​ന്‍റെ ഭാ​ര്യ മ​ണി​യാ​ണ് രോ​ഗ​ബാ​ധി​ത​യാ​യി വീ​ട്ടി​ൽ ക​ഴി​യു​ന്ന​ത്.

കു​റ​ച്ചു മാ​സ​ങ്ങ​ൾ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യും മ​രു​ന്നു​ക​ളും ല​ഭി​ച്ചി​രു​ന്നു. പി​ന്നീ​ട് ഇ​പ്പോ​ൾ സ്വ​കാ​ര്യ ചി​കി​ത്സ​യി​ലാ​ണു​ള്ള​ത്. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ഇ​ള​യ മ​ക​ൻ ര​വി​യും മ​ണി​യും മാ​ത്ര​മാ​ണു കു​ണ്ട​ൻ​കാ​ട്ടി​ൽ താ​മ​സം.

ര​വി​യ്ക്കു ല​ഭി​ക്കു​ന്ന തു​ഛ​മാ​യ വ​രു​മാ​ന​ത്തി​ലാ​ണ് അ​മ്മ മ​ണി​യു​ടെ ചി​കി​ത്സ​യും കു​ടും​ബചി​ല​വും ന​ട​ന്നു​വ​രു​ന്ന​ത്.കോ​വി​ഡ് കാ​ല​മെ​ന്ന​തി​നാ​ൽ ര​വി​ക്ക് ജോ​ലി​ക​ളും ല​ഭി​ക്കാ​ത്ത​ത് അ​മ്മ​യ്ക്ക് കൃ​ത്യ​മാ​യി ചി​കി​ത്സ ന​ട​ത്താ​നും ക​ഴി​യാതാ​യി​ട്ടു​ണ്ട്.

ഒ​രു ത​വ​ണ പ​രി​ശോ​ധ​ന​യ്ക്കും മ​രു​ന്നു​ക​ൾ​ക്കു​മാ​യി 2000 ത്തോ​ളം രൂ​പ ചി​ല​വും വ​രു​ന്നു​ണ്ട്. വി​ധ​വ​യാ​യ മ​ണി​യു​ടെ ശോ​ച​നീ​യാ​വ​സ്ഥ അ​റി​ഞ്ഞ് സ​മീ​പ​വാ​സി​ക​ളു​ടെ സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​നാ​ലാ​ണ് പ​ല​പ്പോ​ഴും ചി​കി​ത്സ​യ്ക്ക് പോ​യിവ​രു​ന്ന​ത്.

മേ​ൽ​ക്കൂ​ര ചി​ത​ല​രി​ച്ച് പൊ​ട്ടി​പൊ​ളി​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള വീ​ടി​ന​ക​ത്താ​ണ് രോ​ഗി​യാ​യ മ​ണി ക​ഴിച്ചു ​കൂ​ട്ടു​ന്ന​ത്. മേ​ൽ​ക്കൂ​ര പു​തു​ക്കി​പ്പ​ണി​യാ​ൻ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി ന​ൽ​കു​ന്ന അ​പേ​ക്ഷ​ക​ളെ​ല്ലാം ചു​വ​പ്പു​നാ​ട​യി​ൽ കുടു​ങ്ങി ച​ല​ന​മ​റ്റ നി​ല​യി​ൽ ത​ന്നെ​യാ​ണ്.

ഇ​ട​യ്ക്കി​ടെ ഉ​ണ്ടാ​വു​ന്ന കാ​റ്റും മ​ഴ​യും മ​ണി വീ​ടി​ന​ക​ത്തു ക​ഴി​യു​ന്ന​ത് അ​പ​ക​ട ഭീ​തി​യി​ലാ​ണ്. കൃ​ഷി​പ്പ​ണിക്കു പോ​യി​രു​ന്ന വൃ​ദ്ധ അ​സു​ഖ​ബാ​ധി​ത​യാ​യ​തോ​ടെ വ​രു​മാ​നം നി​ല​ച്ച് വീ​ട്ടി​ൽ ക​ഴി​യു​ന്ന​ത് സു​മ​ന​സു​ക​ളു​ടെ കാ​രു​ണ്യം പ്ര​തീ​ക്ഷിച്ചാ​ണ്. ഇ​വ​രു​ടെ ഫോ​ണ്‍ ന​ന്പ​ർ: 9744098268.

Related posts

Leave a Comment