തെ​രു​വുനാ​യ ഓ​ടി​ച്ച് കി​ണ​റ്റി​ൽ വീ​ണ വിദ്യാർഥി അദ്ഭുതകരമായി രക്ഷപ്പെട്ടു; മ​നോ​ധൈ​ര്യം കൈ​വി​ടാ​തെ കിണറ്റിൽ കിടന്നത് രണ്ടു മ​ണി​ക്കൂ​ർ


കു​ന്നം​കു​ളം: ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ൽ വീ​ണ് മ​ന​സാ​ന്നി​ധ്യം​കൊ​ണ്ടും ആ​ത്മ​ധൈ​ര്യം കൊ​ണ്ടും ര​ക്ഷ​പ്പെ​ട്ട് വീ​ണ്ടും ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്തി അ​ഞ്ചാം ക്ലാ​സു​കാ​ര​ൻ നാ​ടി​ന് അ​ഭി​മാ​ന​മാ​യി.

മ​ര​ത്തം​കോ​ട് വെ​ള്ളി​ത്തി​രു​ത്തി ത​ലേ​ങ്ങാ​ട്ടി​ൽ നാ​രാ​യ​ണ​ൻ – ജ​യ​ശ്രീ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ന​വീ​ൻ കൃ​ഷ്ണ എ​ന്ന അ​ഞ്ചാം ക്ലാ​സു​കാ​ര​ൻ ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് സൈ​ക്കി​ളി​ൽ പോ​കു​ന്പോ​ഴാ​ണ് തെ​രു​വു​നാ​യ്ക്ക​ൾ എ​തി​രെ ഓ​ടി​വ​ന്ന​ത്.

ഈ ​സ​മ​യം പ​ക​ച്ച കു​ട്ടി വ​ണ്ടി നി​ർ​ത്തി ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത കി​ട​ന്നി​രു​ന്ന ഒ​രു വീ​ടി​ന്‍റെ പി​റ​കു​വ​ശ​ത്തേ​ക്ക് ഓ​ടി. ഓ​ടി​വ​ന്ന കു​ട്ടി കാ​ടു​മൂ​ടി കി​ട​ന്നി​രു​ന്ന കി​ണ​റ്റി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു.

നി​റ​യെ വെ​ള്ളം ഉ​ണ്ടാ​യി​രു​ന്ന കി​ണ​റ്റി​ൽ ആ​ത്മ​സം​യ​മ​നം കൈ​വി​ടാ​തെ ഈ ​മി​ടു​ക്ക​ൻ ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ സ്വ​യം ന​ട​ത്തി. കി​ണ​റ്റി​ൽ കി​ട​ന്നി​രു​ന്ന ഒ​രു ക​ന്പി​ൽ പി​ടി​ക്കു​ക​യും കി​ണ​റി​ലെ പാ​ന്പേ​രി​യി​ൽ പി​ടി​ച്ചു നി​ൽ​ക്കു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ​വ​ർ​ഷം നീ​ന്ത​ൽ പ​രി​ശീ​ലി​ച്ച ന​വീ​ൻ അ​തു​കൊ​ണ്ടു​ത​ന്നെ മു​ങ്ങാ​തെ നി​ന്നു. ഏ​റെ​നേ​രം കി​ണ​റ്റി​ലെ വ​രി​യി​ൽ പി​ടി​ച്ചു​നി​ന്ന ന​വീ​ൻ ഉ​റ​ക്കെ പ​ര​സ​ഹാ​യ​ത്തി​നാ​യി നി​ല​വി​ളി​ച്ചു.

നി​ല​വി​ളി​കേ​ട്ട് തൊ​ട്ട​ടു​ത്ത വീ​ട്ടി​ലെ സ്ത്രീ ​എ​ത്തി​യ​പ്പോ​ഴാ​ണു കു​ട്ടി കി​ണ​റ്റി​ൽ വീ​ണു​കി​ട​ക്കു​ന്ന​തു ക​ണ്ട​ത്. ഇ​തോ​ടെ നാ​ട്ടു​കാ​രെ വി​ളി​ച്ചു​കൂ​ട്ടി ക​യ​റി​ട്ട് കു​ട്ടി​യെ കി​ണ​റ്റി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടു​ത്തി.

വീ​ഴ്ച​യി​ൽ ന​വീ​ന്‍റെ കാ​ലി​നു പ​രി​ക്കേ​റ്റു. ഇ​പ്പോ​ൾ ന​വീ​നെ അ​ഭി​ന​ന്ദി​ക്കാ​ൻ ഏ​റെ​പ്പേ​ർ എ​ത്തു​ന്നു​ണ്ട്. വെ​ള്ളി​ത്തി​രു​ത്തി ബ്ലൂ​മിം​ഗ് ബ​ഡ്സ് ബ​ഥാ​നി​യ സി​ബി​എ​സ്ഇ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് ന​വീ​ൻ കൃ​ഷ്ണ. സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ബെ​ഞ്ച​മി​ൻ, പ്രി​ൻ​സി​പ്പ​ൽ ഷേ​ബാ ജോ​ർ​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം. ​ബി​ജു​ബാ​ൽ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ വീ​ട്ടി​ലെ​ത്തി ന​വീ​നെ അ​ഭി​ന​ന്ദി​ച്ചു.

കേ​ക്ക് മു​റി​ച്ച് കു​ട്ടി​ക്കു ന​ൽ​കി സ​ന്തോ​ഷം പ​ങ്കി​ട്ടാ​ണ് സ്കൂ​ള​ധി​കൃ​ത​ർ മ​ട​ങ്ങി​യ​ത്. ചൊ​വ്വ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചി​ത്ര വി​നോ​ബാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ വൈ​കീ​ട്ട് വീ​ട്ടി​ലെ​ത്തി ന​വീ​നെ അ​ഭി​ന​ന്ദി​ച്ചു. ന​വീ​ൻ കൃ​ഷ്ണ നാ​ട്ടു​കാ​രു​ടെ​യും വീ​ട്ടു​കാ​രു​ടെ​യും താ​ര​മാ​ണി​പ്പോ​ൾ.

Related posts

Leave a Comment