‘ഷമി’ മാത്രം മതി; മുഹമ്മദ് വേണ്ട! പോലീസ് നായയ്‌ക്കൊപ്പം ഫോട്ടോ എടുത്തു; ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി അമുസ്ലിമെന്ന് ആക്ഷേപം

shamiഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ വിടാന്‍ തീവ്രമതവാദികള്‍ക്ക് ഉദ്ദേശ്യമില്ലെന്നു തോന്നുന്നു. മുമ്പ് ഭാര്യ ഹസിന്‍ ജഹാനൊപ്പമുള്ള ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് ഷമി ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ തട്ടം ഉപയോഗിച്ചില്ലെന്നതായിരുന്നു അന്ന് ചിലര്‍ക്ക് പിടിക്കാഞ്ഞത്. മുഹമ്മദ് ഷമി വന്ന വഴി മറന്നെന്നും, മുസ്ലീമിനെ അപമാനിക്കുകയാണെന്നുമാണ്  അന്ന് മതവാദികള്‍ പറഞ്ഞത്.

സമാനമായ മറ്റൊരു ആരോപണമാണ് തീവ്രമതവാദികള്‍ ഷമിയ്‌ക്കെതിരേ ഉന്നയിച്ചിരിക്കുന്നത്. ഷമി ഒരു പോലീസ് നായയ്‌ക്കൊപ്പം ഫോട്ടോ എടുത്തതാണ് ഇവരെ ചൊടിപ്പിച്ചത്. നായകളെ ഒരുപാട് ഇഷ്ടമാണെന്ന ക്യാപ്ഷനോടെ ഷമി ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തിരുന്നു. നായയ്‌ക്കൊപ്പം ഫോട്ടോയെടുത്ത ഷമി മുസ്ലിംങ്ങളെ മൊത്തത്തില്‍ അപമാനിക്കുകയാണെന്നായിരുന്നു പ്രതിഷേധക്കാരുടെ വാദം. നായയ്‌ക്കൊപ്പം നില്‍ക്കുമ്പോള്‍ വെറും ‘ഷമി’ മാത്രം മതിയെന്നും പേരിലെ മുഹമ്മദ് വേണ്ടെന്നും ചിലര്‍ പറഞ്ഞു. എന്നാല്‍ ഷമി ഇതുവരെ പോസ്റ്റിനോടു പ്രതികരിച്ചിട്ടില്ല.

Related posts