കേസെടുത്തപ്പോള്‍ മാപ്പു പറഞ്ഞ് മോഹനന്‍ (വൈദ്യര്‍) തടിയൂരി

പോലീസ് കേസെടുത്തതോടെ നിപ്പ വൈറസിന്റെ പേരില്‍ മുതലെടുപ്പ് നടത്താനിറങ്ങിയ മോഹനന്‍ വൈദ്യര്‍ ഒടുവില്‍ മാപ്പുപറഞ്ഞ് തടിയൂരി. താന്‍ ഇട്ട വീഡിയോ നിങ്ങള്‍ തെറ്റിദ്ധരിച്ചുവെന്നാണ് വൈദ്യര്‍ പറയുന്നത്. താന്‍ ഇതല്ല ഉദ്ദേശിച്ചത്. എതെങ്കിലും മതത്തിനോ രാഷ്ട്രീയത്തിനോ സര്‍ക്കാരിനോ താന്‍ എതിരല്ല.

പിണറായി സര്‍ക്കാരും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും പാരമ്പര്യ വൈദ്യത്തിന് പിന്തുണ നല്‍കുന്നുണ്ട്. ഹോമിയോപ്പതിയും സിദ്ധയും ആയുര്‍വേദവും നമ്മുടെ വൈദ്യശാസ്ത്രങ്ങളാണ്. അവരുടെ കയ്യില്‍ മരുന്നുണ്ടെന്ന് അവര്‍ പറയുന്നു. അവരെക്കൂടി ഉള്‍പ്പെടുത്തി ഇതിനൊരു പരിഹാരം കാണാമെന്നാണ് പുതിയ വീഡിയോയില്‍ വൈദ്യര്‍ ആഹ്വാനം ചെയ്യുന്നത്.

Related posts