വൈദ്യശാസ്ത്രം ഇക്കാണുന്ന രൂപത്തില്‍ എത്തുന്നതിന് മുന്‍പും ഇവിടെ ചികിത്സകള്‍ ഉണ്ടായിരുന്നു! നാട്ടുവൈദ്യത്തിലൂടെ അച്ഛന്റെ ഡയാലിസിസ് ഒഴിവായ അനുഭവം തുറന്നെഴുതി നടി ഹിമ ശങ്കരി

നിപ്പാ വൈറസിനെ തടയാനുള്ള മാര്‍ഗങ്ങളെ സംബന്ധിച്ച് ആയുര്‍വേദ വൈദ്യന്മാരും അലോപ്പതി ഡോക്ടര്‍മാരും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കേ തന്റെ അനുഭവം തുറന്നെഴുതി, ആയുര്‍വേദത്തെയും നാട്ടുവൈദ്യത്തെയും പിന്താങ്ങിയിരിക്കുകയാണ് ചലച്ചിത്രതാരം ഹിമ ശങ്കരി.

ഡയാലിസിസ് വേണമെന്ന് പറഞ്ഞ അച്ഛന് ആയുര്‍വേദ മരുന്ന് കഴിച്ചതിലൂടെ ഡയാലിസിസ് ഒഴിവായ അനുഭവമാണ് ഹിമ പറഞ്ഞത്. ഹിമയുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്തു വരുന്നുമുണ്ട്.

ഹിമ ശങ്കരിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:

പലപ്പോഴും ഇപ്പോള്‍ അഭിപ്രായങ്ങള്‍ എഴുതാന്‍ മടിയാണ്.. കാരണം പല പോസ്റ്റുകളും വായിക്കുമ്പോള്‍ ഈയിടെയായി തോന്നുന്നു ,’ വിദ്വേഷങ്ങളിലും , ശത്രുതയിലും , കളിയാക്കലുകളിലും ആനന്ദം കണ്ടെത്തുന്ന തരത്തില്‍ നമ്മള്‍ അധ:പതിച്ചു എന്ന് .. എങ്കിലും ചിലത് പറയാതെ വയ്യ ..

വൈദ്യശാസ്ത്രം ഈക്കാണുന്ന രൂപത്തില്‍ എത്തുന്നതിന് മുന്‍പും ഇവിടെ ചികിത്സകള്‍ ഉണ്ടായിരുന്നു .. പല തരത്തിലുള്ള മരുന്നുകള്‍ ഉണ്ടായിരുന്നു .. ഗുളികകളില്‍ ഉള്ള ആര്‍ട്ടിഫിഷ്യല്‍ കെമിക്കല്‍സ് മാത്രമല്ല , പല നിത്യോപയോഗ സാധനങ്ങളും മിക്‌സ് ചെയ്യുമ്പോള്‍ കിട്ടുന്നതും കെമിക്കല്‍സ് ആണ് .. കീടാണു നശീകരണത്തിന് പലപ്പോഴും ഉപയോഗിക്കുന്നതും ഇതൊക്കെ തന്നെ .. കുറേ കാലമായി ജലദോഷം മാത്രമാണ് അസുഖമായി വന്നിട്ടുള്ളത് .. ചെസ്റ്റ് ഇന്‍ഫക്ഷനും . നല്ല നാടന്‍ മഞ്ഞള്‍ പൊടിയില്‍ ചെറു തേന്‍ ഒഴിച്ച് 5,6 വട്ടം കുറേശെ തിന്ന് കൊണ്ടിരുന്നാല്‍ മാറാറുണ്ട് .. വളരെ കൂടുതലായ ഒരിക്കല്‍ സമയമില്ലാത്ത സമയത്ത് കഫ് സിറപ്പ് വാങ്ങി കുടിച്ചിട്ടുണ്ട് …

അച്ഛന്റെ കാര്യം പറയാം .. 2013 ല്‍ അച്ഛന് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായി , മരുന്നുകളുടെ ആഫ്റ്റര്‍ ലളളലര േആയി കിഡ്‌നി തകരാറും .. കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ ക്രിയാറ്റിന്‍ കൂടി റശമഹശശെ െവേണം എന്ന് ഡോക്ടര്‍ പറഞ്ഞു എന്നും പറഞ്ഞ് അമ്മ വിളിച്ച് കരച്ചില്‍ … ഇത്രയും കെമിക്കല്‍സ് ബോഡിയെ നശിപ്പിക്കും എന്ന് അറിയാമായിരുന്ന എനിക്ക് അച്ഛനെ ഡയാലിസിസ് ചെയ്യും മുമ്പ് ഡബിള്‍ ചെക്ക് ചെയ്യണമായിരുന്നു ..

അത് കൊണ്ട് ഒരു സുഹൃത്തിന്റെ നിര്‍ദ്ധേശ പ്രകാരം കൊയമ്പത്തൂര്‍ ആര്യവൈദ്യശാലയിലെ ഡോക്ടറായ വാസുദേവന്‍ ഡോക്ടര്‍ കുന്നംകുളത്തിനടുത്ത് പ്രാക്ടീസ് ചെയ്യുന്നു എന്നറിഞ്ഞ് അവിടെ പോയി കണ്ടു . അദ്ധേഹം ഈ മരുന്നുകളെല്ലാം കഴിച്ചോളൂ . ഒപ്പം ആയുര്‍വേദ വിധി പ്രകാരം ഉള്ള കുറച്ച് മരുന്നുകള്‍ കൂടി തരാം എന്ന് പറഞ്ഞു .. കഴിച്ച് തുടങ്ങി . പിന്നീട് ടെസ്റ്റ് റിസല്‍ട്ട് കൊണ്ട് ചെന്നപ്പോള്‍ ഡയാലിസിസ് വേണം എന്ന് പറഞ്ഞ ഡോക്ടര്‍ ഒറ്റ ചോദ്യം , ക്രിയാറ്റിന്‍ കുറഞ്ഞല്ലോ , വേറെ എന്തെങ്കിലും മരുന്ന് കൊടുക്കുന്നുണ്ടോ എന്ന് …

നാട്ടിന്‍ പുറത്തെ നിഷ്‌കളങ്കയായ അമ്മ പോലും വന്ന് പറഞ്ഞു , എന്തോ കള്ളത്തരം മണക്കുന്നു ചിലപ്പോള്‍ ഡയാലിസിസ് കിട്ടാന്‍ വേണ്ടി അവര്‍ കൂടാനുള്ള മരുന്ന് കൂടി കൊടുത്തിട്ടുണ്ടാവാം .. ശേഷം അമ്മ കിഡ്‌നിക്ക് രണ്ടാമത് എഴുതിയ മരുന്ന് ഒഴിവാക്കി . പിന്നീട് പതിയെ ഇംഗ്ലീഷ് മരുന്നുകള്‍ കുറച്ചു .. ഏതായാലും ഡയാലിസിസ് ഒഴിവായി ..

കഴിഞ്ഞ വര്‍ഷമായപ്പോഴേക്കും , അച്ഛന് ആയുര്‍വേദം കഴിച്ചു മടുത്തു .. പഥ്യം പറ്റുന്നില്ല .. മീന്‍ , ചിക്കന്‍ ഒക്കെ കഴിക്കാന്‍ വാശി .. ഇനി ചത്താലും വേണ്ടില്ല , ഈ മരുന്നുകള്‍ കഴിക്കില്ല എന്ന വാശി .. അലോപ്പതിക്ക് വിട്ടു കൊടുക്കാന്‍ മനസ് വരാത്തത് കൊണ്ട് ഹോമിയോയെ കുറിച്ച് അന്വേഷിച്ചു . നോര്‍ത്ത് പറവൂരിലിലുള്ള ഒരു ഡോക്ടറെ കുറിച്ച് കേട്ടു . കൊണ്ട് പോയി .. മരുന്ന് കഴിക്കാന്‍ തുടങ്ങി . മുന്‍പത്തേക്കാള്‍ ഭേദം .

മധുരമുള്ള , കഴിക്കാന്‍ ബുദ്ധിമുട്ടില്ലാത്ത ഗുളികകള്‍ ആയത് കൊണ്ട് അച്ഛനും ഹാപ്പി .. ഇടക്കൊക്കെ നോണ്‍ വെജ് കഴിക്കുന്നുണ്ട് .. ഇപ്പോള്‍ 70 വയസുണ്ട് അച്ഛന് .. 5 വര്‍ഷക്കാലം വലിയ കുഴപ്പമൊന്നും ഇല്ലാതെ കഴിഞ്ഞു . ഇടക്ക് കിഡ്‌നി പ്രോബ്ലം കൊണ്ട് കാലില്‍ ചൊറിഞ്ഞ് പൊട്ടി പഴുത്തു .. ഹോമിയോ ഡോക്ടര്‍ പറഞ്ഞ പ്രകാരം തന്നെയാണ് ചികിത്സകള്‍ നടത്തിയത് .. പതിയെ ആണ് മാറിയത് എങ്കിലും പൂര്‍ണമായും ഭേദമായി .. ഇത് എന്റെ അനുഭവം ..

പറയാന്‍ വന്നത് , ഈ ചികിത്സാരീതികളെല്ലാം ഒന്നിനോട് ഒന്ന് കോംപ്ലിമെന്ററി ആയി നിലനില്‍ക്കേണ്ടതാണ് .. അല്ലാതെ ശത്രുക്കള്‍ ആകേണ്ടവരല്ല .. ഏറ്റവും കൂടുതല്‍ രോഗമുണ്ടാക്കുന്നത് വൈറസിനേക്കാള്‍ മനുഷ്യ മനസാണ് .. വൈരാഗ്യം വളര്‍ത്തുക എന്നതായിരിക്കുന്നു പുതിയ കാലത്തിന്റെ ആനന്ദം .. ടൃേമശഴവ േഘശില ഠവശിസശിഴ മാത്രമല്ല , എല്ലാ ശാസ്ത്രങ്ങളേയും റെസ്പക്ട് ചെയ്ത് കമ്പയര്‍ ചെയ്ത് പഠിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു … മനുഷ്യനാണ് വലുത് , ശാസ്ത്രത്തിനേക്കാള്‍ ..

കുരുടന്‍മാര്‍ ആനയെ കണ്ടതു പോലെയാണ് പലരുടേയും പോസ്റ്റുകള്‍ കാണുമ്പോള്‍ തോന്നുന്നത് .. മുറ്റത്തെ മുല്ലകളുടെ മണം കൂടി തിരിച്ചറിയുന്നത് വളരെ നല്ലതാണ് .. ബോധതലത്തിന്റെ വികാസം കോംപ്ലിക്കേറ്റഡ് ആകുമ്പോഴല്ല , സിംപിള്‍ ആകുമ്പോള്‍ ആണ് സംഭവിക്കുക …ഒരളവുകോല്‍ മാത്രമല്ല അളക്കാന്‍ ഉള്ളത് .. ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു ..

Related posts