മോഹൻലാലിനോട് മാപ്പു പറയില്ല;  പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടിയെന്ന ലാലിന്‍റെ വക്കിൽ നോട്ടിസിനെക്കുറിച്ച്  ശോഭന ജോർജ് രാഷ്ട്രദീപികയോട് പ്രതികരിച്ചതിങ്ങനെ…

എം.​സു​രേ​ഷ്ബാ​ബു
തി​രു​വ​ന​ന്ത​പു​രം: പ​ര​സ്യ വി​വാ​ദ​ത്തി​ൽ ന​ട​ൻ മോ​ഹ​ൻ​ലാ​ലി​നോ​ട് മാ​പ്പു പ​റ​യി​ല്ലെ​ന്നാ​വ​ർ​ത്തി​ച്ച് കേ​ര​ള ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ശോ​ഭ​ന ജോ​ർ​ജ്. മാ​പ്പ് പ​റ​യേ​ണ്ട ഒ​രു തെ​റ്റും ഖാ​ദി ബോ​ർ​ഡ് മോ​ഹ​ൻ​ലാ​ലി​നോ​ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും ശോ​ഭ​ന ജോ​ർ​ജ് രാ​ഷ്‌ട്രദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ഇ​ന്ന് രാ​വി​ലെ​യാ​ണ് ശോ​ഭ​നാ ജോ​ർ​ജ് ത​ന്‍റെ നി​ല​പാ​ട് വീ​ണ്ടും ആ​വ​ർ​ത്തി​ച്ച​ത്.

മോ​ഹ​ൻ​ലാ​ലി​നോ​ട് ഖാ​ദി ബോ​ർ​ഡ് നേ​ര​ത്തെ വ​ക്കീ​ൽ നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത് സ്വ​കാ​ര്യ ടെ​ക്സ്റ്റൈ​ൽ​സി​ന്‍റെ പ​ര​സ്യ​ത്തി​ലു​ള്ള ഖാ​ദി​യു​ടെ എം​ബ്ല​വും ച​ർ​ക്ക​യും ര​ഘു​പ​തി രാ​ഘ​വ രാ​ജാ​റാം എ​ന്ന ഗാ​ന​വും പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു. അ​ത് പ​ര​സ്യ​ക​ന്പ​നി​യും സ്ഥാ​പ​ന​വും പി​ൻ​വ​ലി​ച്ചി​രു​ന്നു. കേ​ണ​ൽ പ​ദ​വി, പ​ത്മ​ഭൂ​ഷ​ണ്‍ പ​ദ​വി ഉ​ൾ​പ്പെ​ടെ അ​ല​ങ്ക​രി​ക്കു​ന്ന മോ​ഹ​ൻ​ലാ​ലി​നെ പോ​ലു​ള്ള ഒ​രു വ്യ​ക്തി ഖാ​ദി ബോ​ർ​ഡി​നെ പോ​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വേ​ണ്ട പി​ന്തു​ണ​യും ആ​ശീ​ർ​വാ​ദ​വു​മാ​ണ് ന​ൽ​കേ​ണ്ടി​യി​രു​ന്ന​തെന്നും ശോഭന ജോർജ് പറഞ്ഞു.

ഖാ​ദി​ബോ​ർ​ഡ് ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. മോ​ഹ​ൻ​ലാ​ൽ ആ​വ​ശ്യ​പ്പെ​ട്ട മാ​ന​ന​ഷ്ട തു​ക​യാ​യ 50 കോ​ടി രൂ​പ ന​ൽ​കാ​നു​ള്ള ശേ​ഷി ഖാ​ദി ബോ​ർ​ഡി​നി​ല്ലെ​ന്നും ശോ​ഭ​ന ജോ​ർ​ജ് പ​റ​ഞ്ഞു. 16000 ത്തോ​ളം വ​രു​ന്ന ജീ​വ​ന​ക്കാ​ർ ഉ​പ​ജീ​വ​നം തേ​ടു​ന്ന മേ​ഖ​ല​യാ​ണ് ഖാ​ദി ബോ​ർ​ഡ്. പ​രോ​ക്ഷ​മാ​യി സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ 25000 ൽ​പ​രം പേ​ർ ഖാ​ദി ബോ​ർ​ഡി​നെ ആ​ശ്ര​യി​ച്ച് ജീ​വി​തം ക​ഴി​ച്ചു കൂ​ട്ടു​ന്നു​ണ്ട്.

മോ​ഹ​ൻ​ലാ​ലി​ന്‍റെ വ​ക്കീ​ൽ നോ​ട്ടീ​സി​ന് ഇ​തു​വ​രെ മ​റു​പ​ടി ന​ൽ​കി​യി​ട്ടി​ല്ല. കോ​ട​തി​യെ അ​ദ്ദേ​ഹം സ​മീ​പി​ക്കു​ക​യാ​ണെ​ങ്കി​ൽ ഖാ​ദി ബോ​ർ​ഡ് ആ ​സ​മ​യ​ത്ത് ഉ​ചി​ത​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​മെ​ന്നും ശോ​ഭ​ന ജോ​ർ​ജ് വ്യ​ക്ത​മാ​ക്കി. മോ​ഹ​ൻ​ലാ​ലി​നെ പോ​ലു​ള്ള വ്യ​ക്തി​യി​ൽ നി​ന്നും ഇ​ത്ത​ര​ത്തി​ൽ ഒ​രു ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ലെ​ന്നും ശോ​ഭ​ന ജോ​ർ​ജ് വ്യ​ക്ത​മാ​ക്കി.

ഖാ​ദി ബോ​ർ​ഡി​ന്‍റെ നി​ല​നി​ൽ​പ്പി​ന് എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ​യും പി​ന്തു​ണ ഉ​ണ്ടാ​ക​ണ​മെ​ന്നും ശോ​ഭ​ന ജോ​ർ​ജ് അ​ഭ്യ​ർ​ത്ഥി​ച്ചു. യാ​ഥാ​ർ​ത്ഥ്യം മ​ന​സ്സി​ലാ​ക്കി മോ​ഹ​ൻ​ലാ​ൽ ഖാ​ദി ബോ​ർ​ഡി​നെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ശോ​ഭ​ന ജോ​ർ​ജ് പ​ങ്കു വ​യ്ക്കു​ന്ന​ത്.

ഒ​രു സ്വ​കാ​ര്യ ടെ​ക്സ്റ്റൈ​ൽ​സി​ന്‍റെ പ​ര​സ്യ​ത്തി​ൽ ഏ​താ​നും മാ​സം മു​ൻ​പ് ന​ട​ൻ മോ​ഹ​ൻ​ലാ​ൽ അ​ഭി​ന​യി​ച്ചി​രു​ന്നു. ച​ർ​ക്ക​യും ര​ഘു​പ​തി രാ​ഘ​വ രാ​ജാ​റാം എ​ന്ന ഗാ​ന​വും പ​ര​സ്യ​ചി​ത്ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഖാ​ദി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ശോ​ഭ​ന ജോ​ർ​ജി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ബോ​ർ​ഡ് മോ​ഹ​ൻ​ലാ​ലി​നെ​തി​രെ വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു.

ഖാ​ദി​യു​മാ​യോ ച​ര്‍​ക്ക​യു​മാ​യോ ബ​ന്ധ​മി​ല്ലാ​ത്ത ഉ​ല്‍​പ്പ​ന്ന​ങ്ങ​ളു​ടെ പ​ര​സ്യ​ത്തി​ല്‍ ദേ​ശീ​യ​ത​യു​ടെ അ​ട​യാ​ള​ങ്ങ​ളി​ലൊ​ന്നാ​യ ച​ര്‍​ക്ക​യെ ഉ​പ​യോ​ഗി​ക്കു​ന്ന​ത് തെ​റ്റാ​യ ന​ട​പ​ടി​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വക്കീൽ നോട്ടീസയച്ചത്. ഇ​ത് ഏ​റെ ച​ർ​ച്ച​യാ​യി​രു​ന്നു. മോ​ഹ​ൻ​ലാ​ലി​നെ​തി​രെ വി​മ​ർ​ശ​ന​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​ൾ​പ്പെ​ടെ ഉ​യ​ർ​ന്നി​രു​ന്നു.

ഇ​തേ തു​ട​ർ​ന്നാ​ണ് ത​ന്‍റെ പേ​ര് അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ളി​ൽ വ​ലി​ച്ചി​ഴ​ച്ച് മാ​ന​ഹാ​നി വ​രു​ത്തി​യെ​ന്നാ​രോ​പി​ച്ച് ന​ട​ൻ മോ​ഹ​ൻ​ലാ​ൽ ഖാ​ദി ബോ​ർ​ഡി​നെ​തി​രെ വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചത്. പ​തി​നാ​ല് ദി​വ​സ​ത്തി​ന​കം പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നാ​ണ് വ​ക്കീ​ൽ നോ​ട്ടീ​സി​ൽ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

 

Related posts