നഴ്സിനോട് ഡോക്‌‌ടർ അപമര്യാദയായി പെരുമാറിയെന്ന ആരോപണം; നഴ്സുമാരുടെ ധർണയെ തുടർന്ന്  ശസ്ത്രക്രിയ കളെല്ലാം മാറ്റിവച്ചു;  ഡോ​ക്ട​ർ​ക്കെ​തി​രേ ന​ട​പ​ടിയെടുക്കും വരെ സമരമെന്ന് നഴ്സുമാർ

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ജ​ന​റ​ൽ സ​ർ​ജ​റി മേ​ധാ​വി ഡോ.​ജോ​ണ്‍ എ​സ് കു​ര്യ​ൻ സ​ർ​ജ​റി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ​രി​ശീ​ല​ന​ത്തി​നെ​ത്തി​യ ന​ഴ്സി​നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന് ആ​രോ​പി​ച്ച് ന​ഴ്സു​മാ​ർ പ​ഴ​യ സൂ​പ്ര​ണ്ട്  ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ആ​രം​ഭി​ച്ചു.

വി​വി​ധ ന​ഴ്സിം​ഗ് സം​ഘ​ട​ന​ക​ളു​ടെയും സ​ർ​വീ​സ് സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ധ​ർ​ണ ഈ ​റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ന്പോ​ഴും അ​വ​സാ​നി​ച്ചി​ട്ടി​ല്ല. ഡോ​ക്ട​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തു​വ​രെ സ​മ​രം തു​ട​രു​മെ​ന്ന് ന​ഴ്സു​മാ​ർ അ​റി​യി​ച്ചു.

സൂ​പ്ര​ണ്ട ്ഓ​ഫീ​സി​ൽ നി​ന്ന് സ​മ​രം പ്രി​ൻ​സി​പ്പ​ൽ ഓ​ഫീ​സി​നു മു​ന്നി​ലേ​ക്ക് മാ​റ്റാ​നും ആ​ലോ​ച​ന​യു​ണ്ട്. ന​ഴ്സു​മാ​രു​ടെ സ​മ​ര​ത്തെ തു​ട​ർ​ന്ന് ഇ​ന്നു രാ​വി​ലെ ന​ട​ത്താ​നി​രു​ന്ന എ​ല്ലാ ശ​സ്ത്ര​ക്രി​യ​ക​ളും മാ​റ്റി​വ​ച്ചു. അ​ത്യാ​ഹി​ത വി​ഭാ​ഗം ഒ​ഴി​കെ മ​റ്റെ​ങ്ങും രാ​വി​ലെ ന​ഴ്സു​മാ​ർ ഡ്യൂ​ട്ടി​ക്ക് ക​യ​റി​യി​ല്ല.

രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ച്ച ധ​ർ​ണ എ​ഫ്എ​സ്ഇ​റ്റി​ഒ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എ​ൻ കൃ​ഷ്ണ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​ജി​എ​ൻ​എ ജി​ല്ലാ സെ​ക്ര​ട്ടി അ​ജി​താ മ​ണി, കെ​ജി​എ​ൻ​യു ജി​ല്ലാ സെ​ക്ര​ട്ട​റി ജ​ല​ജാ​ മ​ണി, എ​ൻ​ജി​ഒ യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം സോ​മ​രാ​ജ്, എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ഷാ​ഹു​ൽ ഹ​മീ​ദ് എ​ന്നി​വ​ർ പ്രം​സ​ഗി​ച്ചു.

ഡോ​ക്ട​റു​ടെ ന​ട​പ​ടി​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്കും ആ​രോ​ഗ്യ മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കു​മെ​ന്ന് സം​ഘ​ട​നാ നേ​താ​ക്ക​ൾ അ റി​യി​ച്ചു.തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ​രീ​ശീ​ല​ന​ത്തി​നെ​ത്തി​യ ന​ഴ്സ് ഡ്ര​സിം​ഗ് ട്രേ ​ഒ​രു രോ​ഗി​യു​ടെ കാ​ലി​ൽ വ​ച്ച​ത് ക​ണ്ട ജ​ന​റ​ൽ സ​ർ​ജ​റി മേ​ധാ​വി ന​ഴ്സി​നെ കി​ട​ത്തി ശ​രീര​ത്തി​ൽ ട്രേ ​വ​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

ഡോ​ക്‌‌ടർ​ക്കെ​തി​രേ മു​ഖ്യ​മ​ന്ത്രി​ക്കും ആ​രോ​ഗ്യ മ​ന്ത്രി​ക്കും പ​രാ​തി ന​ൽകു​മെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു. അ​തേ​സ​മ​യം താ​ൻ ന​ഴ്സി​നോ​ട് മോ​ശ​മാ​യി സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്ന് ജ​ന​റ​ൽ സ​ർ​ജ​റി മേ​ധാ​വി ഡോ.​ജോ​ണ്‍ എ​സ് കു​ര്യ​ൻ രാ​ഷ്‌‌ട്രദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

മൂ​ന്നു കി​ലോ ഭാ​ര​മു​ള്ള ഡ്ര​സിം​ഗ് ട്രേ ​വ​യ​റി​ന് ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ രോ​ഗി​യു​ടെ വ​യ​റി​നു മു​ക​ളി​ൽ വ​ച്ചു. ഇ​തി​ന്‍റെ പേ​രി​ലാ​ണ് ന​ഴ്സി​നെ ശി​ക്ഷി​ച്ച​തെ​ന്നാ​ണ് ഡോ​ക്ട​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ന​ഴ്സി​നെ​തി​രേ ഡോ​ക്ട​റും സൂ​പ്ര​ണ്ടി​ന് പ​രാ​തി ന​ല്കി​യി​ട്ടു​ണ്ട്.
ചു

Related posts