അമ്പതുകോടിയുടെ വക്കീൽ നോട്ടീസിൽ ഖാ​ദി ബോ​ർ​ഡി​ന് ച​ങ്കി​ടി​പ്പ്: മോ​ഹ​ൻ​ലാ​ൽ ഹൈ​ദ​രാ​ബാ​ദി​ൽ 

കൊ​ച്ചി: അ​ൻ​പ​തു​കോ​ടി രൂ​പ​യു​ടെ ന​ഷ്ട പ​രി​ഹാ​ര​മാ​വ​ശ്യ​പ്പെ​ട്ട് ന​ട​ൻ മോ​ഹ​ൻ​ലാ​ൽ വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ച​താ​യ വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​രു​ന്പോ​ൾ ന​ട​ൻ സി​നി​മാ ഷൂ​ട്ടിം​ഗ് തി​ര​ക്കു​മാ​യി ഹൈ​ദ​രാ​ബാ​ദി​ൽ. മോ​ഹ​ൻ​ലാ​ൽ 50 കോ​ടി രൂ​പ​യു​ടെ ന​ഷ്ട പ​രി​ഹാ​ര​മാ​വ​ശ്യ​പ്പെ​ട്ട് വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ച​താ​യി ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ബോ​ർ​ഡ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ശോ​ഭ​ന ജോ​ർ​ജാ​ണ് ഇ​ന്ന​ലെ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് ലാ​ൽ വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ച​തെ​ന്നാ​ണ് ന​ട​നു​മാ​യി​ബ​ന്ധ​പ്പെ​ട്ട അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ​മാ​സ​മാ​ണ് നോ​ട്ടീ​സ് ല​ഭി​ച്ച​തെ​ന്നാ​ണ് ബോ​ർ​ഡ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.
സം​ഭ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്‍റെ പ്ര​തി​ക​ര​ണം തേ​ടി​യെ​ങ്കി​ലും ഹൈ​ദ​രാ​ബാ​ദി​ൽ ഷൂ​ട്ടിം​ഗ് തി​ര​ക്കാ​യ​തി​നാ​ൽ പ്ര​തി​ക​ര​ണം ഇ​പ്പോ​ൾ ല​ഭി​ക്കി​ല്ലെ​ന്നാ​ണ് അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ രാ​ഷ്‌ട്രദീ​പി​ക​യോ​ടു പ​റ​ഞ്ഞ​ത്.

Related posts