മോ​ഹ​ൻ​ലാ​ലി​ന്‍റെ വാ​ദ​ങ്ങ​ളെ തള്ളി പ​ത്മ​പ്രി​യ; പറഞ്ഞതിൽ പലതും കളവ്; “അ​മ്മ’​യി​ൽ ജ​നാ​ധി​പ​ത്യ​മി​ല്ല, സ്കിറ്റ് സ്ത്രീകളെ അപമാനിക്കുന്നത്; തന്‍റെ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് നടി

കൊ​ച്ചി: മ​ല​യാ​ള സി​നി​മ​യി​ലെ താ​ര​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​യ എഎം​എം​എ​യി​ൽ (അ​മ്മ) ജ​നാ​ധി​പ​ത്യ​മി​ല്ലെ​ന്ന് തു​റ​ന്ന​ടി​ച്ച് ന​ടി പ​ത്മ​പ്രി​യ. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റും ന​ട​നു​മാ​യ മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞ​ത് പ​ല​തും ക​ള​വാ​ണെ​ന്നും പ​ത്മ​പ്രി​യ പ​റ​യാ​തെ പ​റ​ഞ്ഞു.

എഎം​എം​എയി​ൽ ജ​നാ​ധി​പ​ത്യ​മു​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ എ​ന്തി​നാ​ണ് ഭാ​ര​വാ​ഹി​ക​ളെ മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. മ​ത്സ​രി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​രെ​പ്പോ​ലും പി​ന്തി​രി​പ്പി​ക്കും.

മ​ത്സ​രി​ക്കാ​നു​ള്ള താ​ൽ​പ​ര്യം പാ​ർ​വ​തി അ​റി​യി​ച്ചി​രു​ന്നു. സെ​ക്ര​ട്ട​റി​യോ​ടാ​ണ് മ​ത്സ​രി​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​ത്. എ​ന്നാ​ൽ പാ​ർ​വ​തി​യെ സെ​ക്ര​ട്ട​റി പി​ന്തി​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര​വാ​ഹി​ക​ളെ മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച ശേ​ഷ​മാ​ണ് ജ​ന​റ​ൽ ബോ​ഡി ചേ​രു​ന്ന​തെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ല​യാ​ളം വാ​ർ​ത്താ ചാ​ന​ലി​നോ​ടാ​ണ് പ​ത്മ​പ്രി​യ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

സം​ഘ​ട​ന​യി​ൽ​നി​ന്നും ര​ണ്ടു പേ​ർ മാ​ത്ര​മാ​ണ് രാ​ജി​വ​ച്ച​തെ​ന്ന മോ​ഹ​ൻ​ലാ​ലി​ന്‍റെ വാ​ദ​ങ്ങ​ളെ​യും പ​ത്മ​പ്രി​യ ത​ള്ളി. ന​ടി​മാ​രാ​യ റി​മ ക​ല്ലി​ങ്ക​ലും ഗീ​തു മോ​ഹ​ൻ​ദാ​സും രാ​ജി​ക്ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്.

റി​മ​യും ഗീ​തു മോ​ഹ​ൻ​ദാ​സും ഇ-​മെ​യി​ൽ വ​ഴി​യാ​ണ് രാ​ജി​ക്ക​ത്ത് ന​ൽ​കി​യ​ത്. രാ​ജി​ക്ക​ത്ത് കി​ട്ടി​യി​ല്ല എ​ന്നു പ​റ‍​യു​ന്ന​ത് എ​ന്തു​കൊ​ണ്ടെ​ന്ന് അ​റി​യി​ല്ല. സ്കി​റ്റ് ത​മാ​ശ​യാ​യി കാ​ണ​ണം എ​ന്നു പ​റ​യു​ന്ന​തും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ന്ന​താ​യി​രു​ന്നു അ​ത്. ആ​രോ​പ​ണ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​താ​യും പ​ത്മ​പ്രി​യ പ​റ​ഞ്ഞു.

Related posts