സഹപാഠികളുടെ ക്രൂരത! എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനിയെ വിദ്യാര്‍ഥികള്‍ചേര്‍ന്നു പീഡിപ്പിച്ചു വീഡിയോ പകര്‍ത്തി; ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പീഡനം

ഹൈ​ദ​രാ​ബാ​ദ്: സ​ഹ​പാ​ഠി​യാ​യ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​നി​യെ മു​തി​ർ​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്നു ബ​ലാ​ത്സം​ഗം ചെ​യ്തു. പീ​ഡ​ന​ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി ഇ​വ​ർ പെ​ണ്‍​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. ആ​ന്ധ്ര​പ്ര​ദേ​ശി​ൽ​നി​ന്നു​ള്ള ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി​യാ​ണ് പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ചി​ട്ടു​ള്ള​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ഒ​രു ജ​ൻ​മ​ദി​നാ​ഘോ​ഷ​ത്തി​നു പോ​യ പെ​ണ്‍​കു​ട്ടി​യെ ല​ഹ​രി​ക​ല​ർ​ന്ന പാ​നീ​യം ന​ൽ​കി മ​യ​ക്കി​യ​ശേ​ഷം മു​തി​ർ​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്നു പീ​ഡി​പ്പി​ച്ചു.

ഇ​തി​നു​ശേ​ഷം പ​ക​ർ​ത്തി​യ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും പീ​ഡ​നം തു​ട​ർ​ന്നു. ആ​രോ​പ​ണ​വി​ധേ​യ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ക​ഴി​ഞ്ഞ വ​ർ​ഷം കോ​ള​ജി​ൽ​നി​ന്നു പോ​യി.

വി​ഷ​യ​ത്തി​ൽ താ​ൻ കൃ​ഷ്ണ ജി​ല്ല​യി​ലെ അ​ഗി​രി​പ്പ​ള്ളി​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന കോ​ള​ജി​ന്‍റെ മാ​നേ​ജ്മെ​ന്‍റി​നോ​ടു പ​രാ​തി​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും അ​വ​ർ പ​രാ​തി പോ​ലീ​സി​നു കൈ​മാ​റി​യി​ല്ലെ​ന്നും വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഡി​ലീ​റ്റ് ചെ​യ്ത് മാ​പ്പു​പ​റ​യാ​ൻ ആ​രോ​പി​ത​രോ​ടു നി​ർ​ദേ​ശി​ക്കു​ക മാ​ത്ര​മാ​ണു ചെ​യ്ത​തെ​ന്നും പെ​ണ്‍​കു​ട്ടി പ​രാ​തി​യി​ൽ ആ​രോ​പി​ച്ചു. എ​ന്നാ​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​യെ ക​രു​തി​യാ​ണ് ത​ങ്ങ​ൾ ഈ ​ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്നാ​ണ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ വാ​ദം.

കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ് ആ​രോ​പി​ത​രാ​യ ര​ണ്ടു കു​ട്ടി​ക​ളെ താ​ക്കീ​ത് ചെ​യ്തെ​ങ്കി​ലും ഇ​വ​ർ ത​ങ്ങ​ളു​ടെ കൈ​വ​ശ​മു​ള്ള പീ​ഡ​ന​ദൃ​ശ്യ​ങ്ങ​ൾ സ​ഹ​പാ​ഠി​ക​ൾ​ക്കും പ​രി​ച​യ​ക്കാ​ർ​ക്കും കൈ​മാ​റി​യി​രു​ന്നു. ര​ണ്ടു മാ​സ​ത്തി​നു​മു​ന്പ് വീ​ഡി​യോ​യു​ടെ പ​ക​ർ​പ്പ് കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന മൂ​ന്നാ​മ​തൊ​രു സ​ഹ​പാ​ഠി, പെ​ണ്‍​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ത​നി​ക്ക് വ​ഴ​ങ്ങ​ണ​മെ​ന്നും വീ​ഡി​യോ പു​റ​ത്തു​വി​ടാ​തി​രി​ക്കാ​ൻ 10 ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ​തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​രോ​പി​ത​ര്‍​ക്കെ​തി​രേ കൂ​ട്ട​മാ​ന​ഭം​ഗം, ഐ​ടി ആ​ക്ട് എന്നീ വകുപ്പുകള്‍ ചു​മ​ത്തി​യാ​ണു കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​വ​രെ ഇ​തേ​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.

Related posts