ദേശീയഗാനം നിര്‍ബന്ധമാക്കിയ നടപടിയെ എതിര്‍ക്കേണ്ടതില്ല: മോഹന്‍ലാല്‍

fb-mohanlalകൊച്ചി: സിനിമാപ്രദര്‍ശനത്തിന് മുമ്പ് തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ സുപ്രീംകോടതി നടപടിയെ എതിര്‍ക്കേണ്ടതില്ലെന്നു നടന്‍ മോഹന്‍ലാല്‍. തിയേറ്ററുകളിലെ ദേശീയഗാനം എതിര്‍ക്കപ്പെടേണ്ട ഒന്നല്ലെന്നും സിനിമയോടുള്ള ആദരംകൂടിയാണെന്നും ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ വ്യക്തമാക്കി. ഇതിന്റെ പേരില്‍ വിവാദമുണ്ടാക്കുന്നത് അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്കു മുമ്പാണ് തിയേറ്ററുകളിലെ ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന സുപ്രീംകോടതി ഉത്തരവ് സംഭവിക്കുന്നത്. ദേശീയഗാനം കേള്‍പ്പിച്ചപ്പോള്‍ എഴുന്നേറ്റു നില്‍ക്കാതിരുന്ന മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ഏഴുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Related posts