യുവതിയ്‌ക്കെതിരായ പീഡനക്കേസ് ! 13കാരന്റെ പിതാവില്‍ നിന്ന് പോലീസ് കൈക്കൂലി വാങ്ങിച്ച് ഒത്തു കളിച്ചതായി ആരോപണം; പീഡനാരോപണം യുവതി ജീവനാശം ചോദിച്ചതിനെത്തുടര്‍ന്ന് ഭര്‍ത്താവ് കളിച്ച കളിയോ…

13കാരന്‍ മകന്‍ പീഡനത്തിനിരയായി എന്ന രീതിയില്‍ സ്വന്തം ഭാര്യയ്‌ക്കെതിരേ കേസ് കൊടുത്ത പ്രവാസി സംഭവത്തില്‍ ഒത്തുകളിച്ചതായി ആരോുപണം.

ആറ്റിങ്ങല്‍ ഡിവൈഎസ്പി യുവതിയുടെ ഭര്‍ത്താവിന്റെ കൈയ്യില്‍ നിന്ന് രണ്ടു ലക്ഷം രൂപ കൈക്കൂലി വാങ്ങിയാണ് യുവതിയെ അറസ്റ്റു ചെയ്തത് എന്ന പരാതി ഇപ്പോള്‍ സംസ്ഥാന പോലീസ് മേധാവിയ്ക്ക് ലഭിച്ചിരിക്കുകയാണ്.

കടയ്ക്കാവൂര്‍ എസ്‌ഐ വിനോദ് വിക്രമാദിത്യന്‍ യുവതിയെ അറസ്റ്റു ചെയ്തതിനു പിന്നിലും ഡിവൈഎസ്പിയുടെ സമ്മര്‍ദ്ദമുണ്ടായിട്ടുണ്ടെന്നാണ് വിവരം.

പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ഡിജിപി സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അസി.കമ്മീഷണര്‍ പദവിയിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതായാണ് വിവരം.

മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് യുവതിയുടെ കുടുംബം. മകള്‍ക്കെതിരേയുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്നും അന്വേഷണം വേണമെന്നുമാണ് യുവതിയുടെ അമ്മയുടെ ആവശ്യം.

അന്വേഷണം ആവശ്യപ്പെട്ട് ആറ്റിങ്ങല്‍ ഡിവൈഎസ്പിയ്ക്ക് മൂന്നു ദിവസം മുമ്പ് പരാതി നല്‍കിയിരുന്നുവെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്ന് ബന്ധുക്കള്‍ ആവര്‍ത്തിക്കുന്നു.

യുവതിയുമായി മൂന്നു വര്‍ഷമായി അകന്നു കഴിയുകയായിരുന്ന ഭര്‍ത്താവ് ഇവരുമായുള്ള ബന്ധം വേര്‍പ്പെടുത്താതെ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ആദ്യഭാര്യ ജീവനാംശം തേടി കോടതിയെ സമീപിച്ചതാണ് പോക്‌സോ കേസില്‍ കുടുക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

യുവതി ഇപ്പോള്‍ റിമാന്‍ഡിലാണ്. സംഭവത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്. കടയ്ക്കാവൂര്‍ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തി അന്വേഷിക്കണമെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അമ്മയ്‌ക്കെതിരേ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത സംഭവം കെട്ടിച്ചമച്ചതാണെന്ന സംശയം ബലപ്പെടുത്തുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

കുട്ടി പീഡനത്തിനിരയായെന്ന വിവരം പോലീസിനെ അറിയിച്ചത് ശിശുക്ഷേമസമിതിയല്ലെന്ന് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷ അഡ്വ.എന്‍ സുനന്ദ വ്യക്തമാക്കിയിരുന്നു.

പോലീസ് ശിശുക്ഷേമ സമിതിയോട് കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കാനാണ് പറഞ്ഞതെന്നും അത് ചെയ്തിട്ടുണ്ടെന്നും കുട്ടി പീഡനത്തിനിരയായെന്ന് വിവരമറിയിച്ചത് സിഡബ്ല്യുസി ആണെന്ന് പോലീസ് എഫ്‌ഐആറില്‍ എഴുതി ചേര്‍ത്ത കാര്യം തെറ്റാണെന്നും സുനന്ദ പറഞ്ഞു.

ഒരു ലേഡി കോണ്‍സ്റ്റബിളിനെയും കൂട്ടിയാണ് 14കാരനെ കൗണ്‍സിലിംഗിന് കൊണ്ടുവന്നതെന്നും പോലീസിന് നേരത്തെ വിവരം കിട്ടിയതു കൊണ്ടാണല്ലോ അവര്‍ കുട്ടിയെ കൊണ്ടുവന്നതെന്നും അഡ്വ. സുനന്ദ ചോദിക്കുന്നു. യുവതിയ്‌ക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇതില്‍ നിന്നെല്ലാം പുറത്തു വരുന്നത്.

Related posts

Leave a Comment