യുവതിയ്‌ക്കെതിരായ പീഡനക്കേസ് ! 13കാരന്റെ പിതാവില്‍ നിന്ന് പോലീസ് കൈക്കൂലി വാങ്ങിച്ച് ഒത്തു കളിച്ചതായി ആരോപണം; പീഡനാരോപണം യുവതി ജീവനാശം ചോദിച്ചതിനെത്തുടര്‍ന്ന് ഭര്‍ത്താവ് കളിച്ച കളിയോ…

13കാരന്‍ മകന്‍ പീഡനത്തിനിരയായി എന്ന രീതിയില്‍ സ്വന്തം ഭാര്യയ്‌ക്കെതിരേ കേസ് കൊടുത്ത പ്രവാസി സംഭവത്തില്‍ ഒത്തുകളിച്ചതായി ആരോുപണം. ആറ്റിങ്ങല്‍ ഡിവൈഎസ്പി യുവതിയുടെ ഭര്‍ത്താവിന്റെ കൈയ്യില്‍ നിന്ന് രണ്ടു ലക്ഷം രൂപ കൈക്കൂലി വാങ്ങിയാണ് യുവതിയെ അറസ്റ്റു ചെയ്തത് എന്ന പരാതി ഇപ്പോള്‍ സംസ്ഥാന പോലീസ് മേധാവിയ്ക്ക് ലഭിച്ചിരിക്കുകയാണ്. കടയ്ക്കാവൂര്‍ എസ്‌ഐ വിനോദ് വിക്രമാദിത്യന്‍ യുവതിയെ അറസ്റ്റു ചെയ്തതിനു പിന്നിലും ഡിവൈഎസ്പിയുടെ സമ്മര്‍ദ്ദമുണ്ടായിട്ടുണ്ടെന്നാണ് വിവരം. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ഡിജിപി സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അസി.കമ്മീഷണര്‍ പദവിയിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതായാണ് വിവരം. മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് യുവതിയുടെ കുടുംബം. മകള്‍ക്കെതിരേയുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്നും അന്വേഷണം വേണമെന്നുമാണ് യുവതിയുടെ അമ്മയുടെ ആവശ്യം. അന്വേഷണം ആവശ്യപ്പെട്ട് ആറ്റിങ്ങല്‍ ഡിവൈഎസ്പിയ്ക്ക് മൂന്നു ദിവസം മുമ്പ് പരാതി നല്‍കിയിരുന്നുവെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്ന് ബന്ധുക്കള്‍ ആവര്‍ത്തിക്കുന്നു. യുവതിയുമായി മൂന്നു വര്‍ഷമായി അകന്നു കഴിയുകയായിരുന്ന ഭര്‍ത്താവ്…

Read More