ഇനി കൂട്ടിൽ കിടക്കട്ടെ; ആ​ല​പ്പു​ഴ മെ​ഡി.​കോ​ള​ജിൽ ക​റ​ങ്ങി​ന​ട​ന്ന കുരങ്ങനെ കൂ​ട്ടി​ല​ട​ച്ചു

അ​മ്പ​ല​പ്പു​ഴ: മാ​സ​ങ്ങ​ളാ​യി ആ​ല​പ്പു​ഴ മെ​ഡി. കോ​ള​ജ് ആ​ശു​പ​ത്രി കെ​ട്ടി​ട​ങ്ങ​ളി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ക​റ​ങ്ങി​ന​ട​ന്നി​രു​ന്ന കു​ര​ങ്ങ​നെ പി​ടി​കൂ​ടി കൂ​ട്ടി​ല​ട​ച്ചു. റാ​ന്നി​യി​ൽ നി​ന്ന് എ​ത്തി​യ വ​ന​പാ​ല​ക​ർ വ​ല​യി​ട്ടാ​ണ് വാ​ന​ര​നെ കു​ടു​ക്കി​യ​ത്.

കു​റ​ച്ചു​ദി​വ​സ​മാ​യി ആ​ശു​പ​ത്രി​യി​ലും പ​രി​സ​ര​ത്തും ത​മ്പ​ടി​ച്ചി​രു​ന്ന വാ​ന​ര​ൻ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര​ന്‍റെ മോ​ബൈ​ല്‍​ഫോ​ണ്‍ ത​ട്ടി​യെ​ടു​ത്ത് ക​ട​ന്നു​ക​ള​ഞ്ഞ സം​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​അ​ബ്ദു​ൽ സ​ലാം റാ​ന്നി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പി​എ​ഫ് ന​വാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ന​പാ​ല​ക​ർ എ​ത്തി സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലെ ലി​ഫ്റ്റി​നു​ള്ളി​ൽ നി​ന്നാ​ണ് വാ​ന​ര​നെ പി​ടി​കൂ​ടി​യ​ത്.

വാ​ന​ര​നെ കൂ​ട്ടി​ല​ട​ച്ച് റാ​ന്നി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. കു​ര​ങ്ങി​നെ പി​ടി​ക്കു​ന്ന​തി​ട​യി​ൽ ഒ​രു വ​ന​പാ​ല​ക​ന്‍റെ കൈ​യ്ക്ക് നി​സാ​ര​പ​രി​ക്ക് ഏ​ൽ​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment