ഹൈ​വേ​ക​ളി​ലെ ടോ​ൾ​പി​രി​വിൽ വർധനവ്; 10 മാ​സ​ത്തി​ൽ 53,000 കോ​ടി ക​ട​ന്നു

മും​ബൈ: രാ​ജ്യ​ത്തെ ദേ​ശീ​യ​പാ​ത​ക​ളി​ലെ ടോ​ൾ​പി​രി​വ് സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ പ​ത്തു​മാ​സം പി​ന്നി​ടു​മ്പോ​ൾ 53,289.41 കോ​ടി രൂ​പ​യി​ലെ​ത്തി. മു​ൻ​വ​ർ​ഷം ആ​കെ ല​ഭി​ച്ച 48,028.22 കോ​ടി രൂ​പ​യെ ഇ​തി​ന​കം മ​റി​ക​ട​ന്നു​ക​ഴി​ഞ്ഞു.

രാ​ജ്യ​ത്ത് ടോ​ൾ​പി​രി​വു​ള്ള റോ​ഡു​ക​ളു​ടെ ദൈ​ർ​ഘ്യ​വും ഫാ​സ്ടാ​ഗു​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടി​യ​ത് ടോ​ൾ​പി​രി​വി​ലെ വ​ർ​ധ​ന​യ്ക്ക് ആ​ക്കം​കൂ​ട്ടി. ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം മൊ​ത്തം ടോ​ൾ​പി​രി​വ് 62,000 കോ​ടി രൂ​പ ക​ട​ക്കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ പ്ര​തീ​ക്ഷ.

2018-19 സാ​മ്പ​ത്തി​ക​വ​ർ​ഷം 25,154.76 കോ​ടി രൂ​പ മാ​ത്ര​മാ​യി​രു​ന്നു ദേ​ശീ​യ​പാ​ത​ക​ളി​ലെ ടോ​ൾ​പി​രി​വ്. 2018-19ൽ ​ടോ​ൾ​പി​രി​വു​ള്ള റോ​ഡു​ക​ളു​ടെ ദൈ​ർ​ഘ്യം 25,996 കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​യി​രു​ന്നു.

ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം ന​വം​ബ​ർ അ​വ​സാ​നം​വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ചി​ത് 45,428 കി​ലോ​മീ​റ്റ​റാ​യി കൂ​ടി. രാ​ജ്യ​ത്താ​കെ 962 ടോ​ൾ​ബൂ​ത്തു​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്.

Related posts

Leave a Comment